കേരള ക്രിക്കറ്റ് ലീഗ്: സഞ്ജു സാംസൺ ചരിത്രത്തിലെ തന്നെ ഏറ്റവും വിലയേറിയ താരം
കേരള ക്രിക്കറ്റ് ലീഗിന്റെ (KCL) ചരിത്രത്തിൽ ഇതുവരെ ഏറ്റവും ഉയർന്ന വിലയിലായ താരമായി മാറിയിരിക്കുകയാണ് സഞ്ജു സാംസൺ. തിരുവനന്തപുരത്ത് നടന്ന താര ലേലത്തിൽ, ഐപിഎൽ ടീമായ രാജസ്ഥാൻ റോയൽസിന്റെ ക്യാപ്റ്റനും ഇന്ത്യൻ താരവുമായ സഞ്ജുവിനെ 26.8 ലക്ഷം രൂപക്ക് കൊച്ചി ബ്ലൂ ടൈഗേഴ്സ് സ്വന്തമാക്കി.
വെറും 3 ലക്ഷം രൂപ മാത്രമാണ് സഞ്ജുവിന്റെ അടിസ്ഥാന വിലയായിരുന്നത്. എന്നാൽ കനത്ത മത്സരത്തിനൊടുവിലാണ് താരത്തെ കൊച്ചി ടീം സ്വന്തമാക്കിയത്. 50 ലക്ഷം രൂപയാണ് ഒരു ടീമിന് ആകെ ചിലവഴിക്കാവുന്ന തുക, അതിന്റെ പകുതിയിലധികം പണം സഞ്ജുവിനായി കൊച്ചിയും വിട്ടുവെച്ചത് ശ്രദ്ധേയമാണ്.
സഞ്ജുവിനൊപ്പം മറ്റ് പ്രമുഖ താരങ്ങളും ഉയർന്ന വിലയ്ക്കാണ് ടീമുകളിൽ ചേർന്നത്:
ജലജ് സക്സേന – ₹12.4 ലക്ഷം (ആലപ്പി റിപ്പിൾസ്)
ബേസിൽ തമ്പി – ₹8.4 ലക്ഷം (ട്രിവാൻഡ്രം റോയൽസ്)
വിഷ്ണു വിനോദ് – ₹12.8 ലക്ഷം (കൊല്ലം സൈലേഴ്‌സ്)
എംസ് അഖിൽ – ₹8.4 ലക്ഷം (കൊല്ലം സൈലേഴ്‌സ്)KCL രണ്ടാം സീസണിന്റെ ഭാഗമായി നടക്കുന്ന ഈ താരലേലം കേരള ക്രിക്കറ്റ് ആരാധകരെ വലിയ ആകാംക്ഷയിലാഴ്ത്തിയിരിക്കുകയാണ്. പ്രമുഖ താരങ്ങളുടെ സാന്നിധ്യത്തിലൂടെ ലീഗിന് ഈ വർഷം പുതിയ ഉത്സാഹവും മത്സരാത്മകതയും കിട്ടില്ലെന്നുറപ്പാണ്.









































































































































































































































































































































