മാർച്ച്‌ 7, 2026
#Business #latest news

പച്ചക്കറി വില കുതിക്കുന്നു: മുരിങ്ങക്കായ കിലോയ്ക്ക് ₹250; തമിഴ്നാട് മഴ വരവ് ബാധിച്ചു

Vegetable Price Hike

സംസ്ഥാനത്ത് പച്ചക്കറി വില ശക്തമായി ഉയരുകയാണ്. മൊത്ത വിപണിയിൽ മുരിങ്ങക്കായയുടെ വില കിലോയ്ക്ക് 250 രൂപയിലെത്തി. പയറും ബീൻസും കിലോയ്ക്ക് 80 രൂപയോട് അടുത്താണ് വില. ചില്ലറ വിപണിയിലെത്തുമ്പോൾ ഈ നിരക്ക് ഇനിയും ഉയരുമെന്നാണ് വ്യാപാരികളുടെ മുന്നറിയിപ്പ്. തമിഴ്നാട്ടിൽ തുടരുന്ന മഴയും ഗതാഗത തടസവും കാരണം പച്ചക്കറി വരവ് ഗണ്യമായി കുറഞ്ഞതാണ് വില വർധനവിലേക്ക് നയിച്ചത്.

തമിഴ്നാട്ടിലും പുതുച്ചേരിയിലും ഡിസംബർ ഒമ്പത് വരെ ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ന്യൂനമർദ്ദം ഒരിടത്ത് നിൽക്കുന്നതാണ് ശക്തമായ മഴയ്ക്ക് കാരണം. ഇപ്പോഴുള്ള ന്യൂനമർദ്ദം അതിതീവ്ര ന്യൂനമർദ്ദമായി ശക്തിപ്പെടാനിടയുണ്ടെന്നും മുന്നറിയിപ്പുണ്ട്. ചെന്നൈ, കാഞ്ചീപുരം, ധർമ്മപുരി, തൂത്തുക്കുടി, രാമനാഥപുരം, തിരുനെൽവേലി, കന്യാകുമാരി തുടങ്ങിയ ജില്ലകളിലും പുഡുച്ചേരിയിലും അടുത്ത ദിവസങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

Leave a comment

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു