മാർച്ച്‌ 7, 2026
#Lifestyle #Trending News

കൊച്ചിയിൽ ഇന്ന് ഫ്ളാറ്റുകളെക്കാൾ ഗേറ്റഡ് കമ്മ്യൂണിറ്റി വില്ലകൾക്ക് ജനപ്രീതി കൂടിവരുന്നു . എന്തുകൊണ്ട് ?

Gated Community Villas in Kochi

ഇപ്പോൾ കൊച്ചിയിൽ ജീവിക്കാൻ ആഗ്രഹിക്കുന്നവരുടെ എണ്ണം മുൻപത്തെക്കാൾ ഗണ്യമായി വർദ്ധിച്ചുവരുകയാണ് . മികച്ച ജോലി അവസരങ്ങൾ, മികച്ച വിദ്യാഭ്യാസം, ആധുനിക ജീവിതസൗകര്യങ്ങൾ—ഇവയെല്ലാം ചേർന്ന് കൊച്ചി ഇപ്പോൾ  കുടുംബങ്ങൾക്കും ഐ.ടി. പ്രൊഫഷണലുകൾക്കും സമ്പൂർണ്ണമായ ഒരു “livable city” ആയി മാറിയിരിക്കുകയാണ്. നഗരത്തിന്റെ സൗകര്യങ്ങൾ ലഭിക്കണം, പക്ഷേ നഗരജീവിതത്തിന്റെ തിരക്കും ശബ്ദവും ഒഴിവാക്കണം—ഇതാണ് ഇപ്പോഴത്തെ തലമുറയുടെ പൊതുവായ ആഗ്രഹം.

അതിനാലാണ് പലരും ഇപ്പോൾ ഫ്‌ളാറ്റുകളെക്കാൾ ഗേറ്റഡ് കമ്മ്യൂണിറ്റി വീടുകൾ തിരഞ്ഞെടുക്കുന്നത്. ഫ്ലാറ്റിൽ ലഭ്യമാകാത്ത സ്വന്തമായ തുറന്ന സ്ഥലവും സ്വകാര്യതയും ഒരു ഗേറ്റഡ് കമ്മ്യൂണിറ്റിയിൽ ലഭിക്കുന്നു . സ്വന്തമായി ചെറിയ ഗാർഡൻ ഏരിയ , ചെറിയൊരു മുറ്റവും. ഫ്ലാറ്റുകൾ നഗരത്തിന്റെ ബിസിനസ് കേന്ദ്രങ്ങൾക്ക് അടുത്തിരിക്കാം, പക്ഷേ തിരക്കും ശബ്ദവും ഒഴിവാക്കാനാവില്ല. ഗേറ്റഡ് കമ്മ്യൂണിറ്റി അതിന്റെ വിരുദ്ധമാണ്—ശാന്തം, വീട്ടുകാർ തമ്മിലുള്ള സൗഹൃദം, മലിനീകരണം കുറവായിരിക്കും. ഇന്നത്തെ മാതാപിതാക്കൾക്ക് ഏറ്റവും പ്രധാനപ്പെട്ടത് സുരക്ഷയും സ്വതന്ത്രമായി കുട്ടികൾക്ക് കളിക്കാൻ കഴിയുന്ന ഒരു അന്തരീക്ഷവുമാണ്. ഫ്ലാറ്റിലുണ്ടാവുന്ന “limited play area” എന്ന പ്രശ്നം ഗേറ്റഡ് കമ്മ്യൂണിറ്റിയിൽ ഇല്ല. ഫ്ലാറ്റിൽ പലർക്കും ഉണ്ടാകാത്ത “community bonding” — ഗേറ്റഡ് കമ്മ്യൂണിറ്റികളിൽ സ്വാഭാവികമായി രൂപപ്പെടുന്നു. അയൽക്കാർ തമ്മിലുള്ള സൗഹൃദങ്ങൾ , കുട്ടികൾ തമ്മിലുള്ള സൗഹൃദങ്ങൾ, എല്ലാം ഉണ്ടാകുന്നു. ഇതെല്ലം ഗേറ്റഡ് കമ്മ്യൂണിറ്റി നൽകുന്ന പ്രത്യേകതകളാണ് അതിനാലാണ് കൂടുതൽ പേരും ഗേറ്റഡ് കമ്മ്യൂണിറ്റി വില്ലകൾ  തിരഞ്ഞെടുക്കുന്നതിന്റെ കാരണം. അതുമാത്രമല്ല കൂടാതെ, വിശാലമായ പാർക്കിംഗ്, ക്ലബ് ഹൗസ്, ജിം, സ്വിമ്മിംഗ് പൂൾ, കുട്ടികളുടെ പ്ലേ ഏരിയ,  തുടങ്ങിയ ആധുനിക സൗകര്യങ്ങൾ നൽകുന്നു .

എന്നാൽ ആളുകൾ ഗേറ്റഡ് കമ്മ്യൂണിറ്റി വില്ലകൾക്കായി  തെരഞ്ഞിടുക്കുന്നത്  വളരെ ശാന്തമായതും എന്നാൽ സിറ്റിയിലേക്ക് പെട്ടന്ന് എത്തിച്ചേരാൻ സാധിക്കുന്ന സ്ഥലങ്ങളാണ് .  അതിൽ പ്രധാനമായും ഉൾപ്പെടുന്ന സ്ഥങ്ങളാണ് മുളന്തുരുത്തിയും  അങ്കമാലിയും.

കൊച്ചിയിലെ ഉയർന്ന ഡിമാൻഡുള്ള പ്രദേശങ്ങൾ: മുളന്തുരുത്തിയും  അങ്കമാലിയും

ഇന്ന് ആളുകൾ  വീടുവെക്കാനും വാങ്ങാനും മുൻഗണന നൽകുന്ന പ്രദേശങ്ങളാണ്    മുളന്തുരുത്തിയും അങ്കമാലിയും.

മുളന്തുരുത്തി : കൊച്ചിയോട് വളരെ അടുത്ത്, ശാന്തവും പ്രകൃതിയോടു ചേർന്നതുമായ ഒരു ഗ്രാമീണ ഭാവമുള്ള പ്രദേശമാണ്. ആകെ നഗരജീവിതത്തിന്റെ തിരക്കിൽ നിന്ന് മാറി, ഹരിതഭൂമികളാൽ ചുറ്റപ്പെട്ട, സുരക്ഷിതവും സൗഖ്യപ്രദവുമായ ജീവിതം ഈ പ്രദേശം നൽകുന്നു. മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആശുപത്രികൾ, പള്ളികളും മാർക്കറ്റുകളും ഈ മേഖലയിലെ പ്രത്യേകതകളാണ്.

അങ്കമാലി: കൊച്ചി നഗരത്തോട് ചേർന്ന് അത്യാവശ്യ സാങ്കേതിക, വ്യവസായ, വാണിജ്യ കേന്ദ്രങ്ങൾക്ക് അടുത്ത് സ്ഥിതി ചെയ്യുന്ന ഒരു പ്രധാന വാണിജ്യ-തൊഴിൽ ഹബ് ആണ്. ഇവിടെ നിന്ന് കൊച്ചിയിലെ വിവിധ ഭാഗങ്ങളിലേക്കും, വ്യവസായ മേഖലകളിലേക്കും എളുപ്പത്തിൽ എത്താനാകും. സുഗമമായ ഗതാഗതം, നഗര സൗകര്യങ്ങൾക്കടുത്തുള്ള സ്ഥലം, മികച്ച മാർക്കറ്റിംഗ് അവസരങ്ങൾ ശാന്തവും പച്ചപ്പും  സമൃദ്ധമായ താമസസ്ഥലം എന്നിവ ഈ മേഖലയിലെ പ്രത്യേകതകളാണ്. ഈ രണ്ടു പ്രദേശങ്ങലും ഏറെ ഡിമാൻഡ് കൂടിവരുന്നു .

CMR Developers – മുളന്തുരുത്തിയിലും അങ്കമാലിയിലും പുതിയ പ്രീമിയം വില്ല പ്രോജക്റ്റുകൾ

കണ്ണൂരിലെ ചാല ടൗണിൽ 80 വില്ല പ്രൊജക്റ്റ് വിജയകരമായി പൂർത്തിയായ ശേഷം, CMR Developers ഇപ്പോൾ കൊച്ചിയോട് ഏറ്റവും അടുത്തും ഏറ്റവും കൂടുതൽ ഡിമാൻഡുള്ള രണ്ടു പ്രധാന സ്ഥലങ്ങളായ മുളന്തുരുത്തിയിലും അങ്കമാലിയിലും പുതിയ ഗേറ്റഡ് കമ്മ്യൂണിറ്റി വില്ല പ്രോജക്റ്റുകൾ അവതരിപ്പിക്കുന്നു.

വീടുവാങ്ങുന്നവരിൽ ഏറ്റവും കൂടുതൽ മുൻഗണന നൽകുന്നത് :
ശാന്തമായ താമസവും നഗരത്തോട് അടുത്തുള്ള കണക്റ്റിവിറ്റിയും.
ഈ രണ്ടും സമന്വയിപ്പിച്ചാണ് CMR അവരുടെ പുതിയ പ്രോജക്റ്റുകൾ രൂപകല്പന ചെയ്തിരിക്കുന്നത്.

Project 1: Mulanthuruthy – Vettikkal Premium Villa Project

മുളന്തുരുത്തിയിലെ വെട്ടിക്കൽ –അരക്കുന്നം റോഡിന് സമീപം രൂപകൽപന ചെയ്യുന്ന ഈ പ്രോജക്റ്റിൽ 32 പ്രീമിയം വില്ലകളും 30+ ആധുനിക സൗകര്യങ്ങളും ഉൾപ്പെടുന്നു. 3 & 4 BHK വില്ലകൾ ₹59 ലക്ഷം മുതൽ ₹1.25 കോടി വരെ ലഭ്യമാകുന്ന ഈ ഗേറ്റഡ് കമ്മ്യൂണിറ്റിയിൽ 6 മാസത്തിൽ കീ ഹാൻഡോവർ, 90% വരെ ബാങ്ക് ലോൺ സൗകര്യം, കസ്റ്റമൈസബിൾ ഡിസൈനുകൾ, കിണർ വെള്ളം ലഭ്യത എന്നിവ ഉറപ്പാക്കിയിട്ടുണ്ട്. സമ്പൂർണ്ണ കുടുംബ സൗഹൃദമായ ഈ പ്രോജക്റ്റിൽ ക്ലബ് ഹൗസ്, ജിം, സ്വിമ്മിംഗ് പൂൾ, കുട്ടികളുടെ പ്ലേ ഏരിയ, ഗാർഡൻ, ലൈബ്രറി, 24 മണിക്കൂർ സെക്യൂരിറ്റി, 5 മീറ്റർ വീതിയുള്ള ടാർ റോഡുകൾ, ഇൻറർലോക്ക് ഗാർഡൻ, ഓപ്പൺ സ്റ്റേഡിയം, ബാർബിക്യു കൗണ്ടർ, ശുദ്ധജലമുള്ള ഓപ്പൺ കിണർ, ബോർവെൽ-പഞ്ചായത്ത് വാട്ടർ കണക്ഷൻ എന്നിവയെല്ലാം ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതിനു പുറമെ 25-ത്തിലധികം പൊതുസൗകര്യങ്ങളും കൂടിച്ചേർന്നപ്പോൾ ഈ വില്ല കമ്മ്യൂണിറ്റി മുളന്തുരുത്തിയിലെ ഏറ്റവും പ്രീമിയം ലിവിംഗ് സ്പെയിസുകളിൽ ഒന്നായി മാറുന്നു.

Project 2: Angamaly – Elavoor Puliyanam Premium Villa Community

അങ്കമാലിയിലെ എളവൂർ–പുളിയനം മേഖലയിലാണ് 30-ത്തിലധികം പ്രീമിയം വില്ലകളും 30+ ആധുനിക സൗകര്യങ്ങളും ഉൾപ്പെടുത്തിയിരിക്കുന്ന ഈ പ്രീമിയം വില്ല കമ്മ്യൂണിറ്റി രൂപം കൊണ്ടിരിക്കുന്നത്. 3 & 4 BHK വില്ലകൾ ₹59 ലക്ഷം മുതൽ ₹1.25 കോടി വരെയായി ലഭ്യമാകുന്ന ഈ പ്രോജക്റ്റിൽ ശുദ്ധജലമുള്ള ഓപ്പൺ കിണർ, 90% വരെ ബാങ്ക് ലോൺ, 6 മാസത്തിനുള്ളിൽ കൈമാറ്റം, കൂടാതെ കസ്റ്റമൈസഡ് ഡിസൈൻ ഉൾപ്പെടുത്താനുള്ള സംവിധാനങ്ങൾ എന്നിവയും ഒരുക്കിയിട്ടുണ്ട്. ക്ലബ് ഹൗസ്, A/C ജിം, സ്വിമ്മിംഗ് പൂൾ, മനോഹരമായി ഡിസൈൻ ചെയ്ത ഗാർഡൻ, പാർട്ടി ഏരിയ, ലൈബ്രറി, CCTV സർവെയിലൻസ്,  ബയോ-ഗ്യാസ്സ് പ്ലാന്റ് എന്നിവയുൾപ്പെടെ 30-ത്തിലധികം കമ്മ്യൂണിറ്റി സൗകര്യങ്ങൾ ഈ പ്രോജക്റ്റിനെ പ്രത്യേകതയാർന്നതാക്കുന്നു. കൊച്ചിയിലേക്കും അങ്കമാലി ടൗണിലേക്കും അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുമുള്ള മികച്ച ആക്സസിബിലിറ്റി കാരണം, ഈ വില്ല പ്രോജക്റ്റ് ഇപ്പോൾ പ്രോപ്പർട്ടി ബയേഴ്‌സിൽ ഏറ്റവും കൂടുതൽ മുൻഗണന നേടുന്ന ലൊക്കേഷനുകളിൽ ഒന്നായി മാറിയിരിക്കുകയാണ്.

CMR Developers 2012-ൽ സ്ഥാപിതമായതുമുതൽ കണ്ണൂർ, കാഞ്ഞിരപ്പള്ളി, ചങ്ങനാശേരി, കരുവഞ്ചൽ, അങ്കമാലി എന്നിവിടങ്ങളിലായി ഇപ്പോൾ 11 പ്രൊജക്റ്റും  550-ത്തിലധികം പൂർത്തിയായ വില്ലകളും വിജയകരമായി നിർമിച്ച്, കേരളത്തിലെ വിപുലമായ വില്ലാ ജീവിതാനുഭവത്തെ പുതുക്കിപ്പണിത ഒരു വിശ്വസ്ത ബ്രാൻഡായി മാറിയിരിക്കുന്നു. വാസ്തുവിന് അനുസരിച്ചുള്ള ആശയശുദ്ധിയുള്ള ഡിസൈൻ, ഉയർന്ന നിലവാരമുള്ള കൺസ്ട്രക്ഷൻ, ഉപഭോക്തൃ-സൗഹൃദ സേവനം, പണത്തിന് മൂല്യമുള്ള ജീവിതം നൽകാനുള്ള പ്രതിബദ്ധത—ഇവയെല്ലാം ചേർന്നാണ് CMR കേരളത്തിലെ കുടുംബങ്ങൾക്കിടയിൽ ഏറ്റവും വിശ്വസനീയമായ villa builder എന്ന പേര് നേടി, ഗുണമേന്മയുള്ള ജീവിതശൈലി എല്ലാവർക്കും യാഥാർത്ഥ്യമാക്കുന്ന ഒരു ബ്രാൻഡായി ഉയർന്നത്.

സമാപനം

കൊച്ചിയുടെയും അതിന്റെ ഉപന‌ഗരങ്ങളുടെയും വേഗത്തിലുള്ള പുരോഗതിയോടൊപ്പം, ജീവിതത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്താൻ ആഗ്രഹിക്കുന്ന കുടുംബങ്ങൾ കൂടുതൽ സുരക്ഷിതവും സമാധാനപരവും നന്നായി ആസൂത്രണം ചെയ്ത ഒരു വാസസ്ഥലം  തേടുകയാണ്. ഈ സാഹചര്യത്തിലാണ് ഗേറ്റഡ് കമ്മ്യൂണിറ്റി വില്ലകൾ ഇന്നത്തെ തലമുറയുടെ ഏറ്റവും പ്രിയപ്പെട്ട തിരഞ്ഞെടുപ്പായി മാറുന്നത്. സ്വകാര്യതയുടെയും സുരക്ഷയുടെയും ഉറപ്പ്, കുട്ടികൾക്ക് സ്വതന്ത്രമായി വളരാൻ കഴിയുന്ന പരിസ്ഥിതി, കുടുംബങ്ങളുടെ സൗഹൃദം, നഗരത്തിലേക്കുള്ള എളുപ്പമായ ബന്ധം—ഇതെല്ലാം ചേർന്നാണ് വില്ല ജീവിതം ഇന്ന് ഒരു ജീവിതശൈലി നിലവാരമായി ഉയർന്നിരിക്കുന്നത്.

വീട് എന്നത് മതിലുകളും മേൽക്കൂരയും മാത്രം ചേര്‍ന്ന ഒരു കെട്ടിടമല്ല; ഓർമ്മകൾ സൃഷ്ടിക്കപ്പെടുന്ന, കുടുംബബന്ധങ്ങൾ കൂടുതൽ ആഴപ്പെടുന്ന, ഓരോ ദിവസവും ആശ്വാസത്തോടെ ആരംഭിക്കുകയും സമാധാനത്തോടെ അവസാനിക്കുകയും ചെയ്യുന്ന ഒരു ജീവിതകേന്ദ്രമാണ്. അതുകൊണ്ട് തന്നെ ശരിയായ വാസസ്ഥലം തിരഞ്ഞെടുക്കുന്നത് ഒരു സാധാരണ കാര്യാമല്ല, ഭാവിയുടെ നേട്ടത്തിനും സൗകര്യങ്ങളോടുള്ള താത്പര്യം മാത്രമല്ല;  കുടുംബത്തിന്റെ ശാന്തജീവിതത്തിനുമായി ചെയ്യുന്ന ഒരു ആത്മവിശ്വാസ നിക്ഷേപമാണ്.

കേരളത്തിൽ കൂടുതൽ കുടുംബങ്ങൾ വില്ല ജീവിതം തിരഞ്ഞെടുക്കുന്നത് ആധുനിക മികച്ച ജീവിതശൈലിയിലേക്കുള്ള പരിണാമമാണ്. നിങ്ങൾക്കും കുടുംബത്തിനും ഒരു സമ്പൂർണ്ണവും സമാധാനപ്രദവുമായ ജീവിതം ആഗ്രഹമാണെങ്കിൽ, ഗേറ്റഡ് കമ്മ്യൂണിറ്റി വില്ല ഒരു സ്വപ്നമല്ല— ശാശ്വതമായൊരു യാഥാർഥ്യമാണ്.

Leave a comment

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു