‘ജയ് ദേവി… എന്റെ പാട്ടുകൾ അവസാനിക്കുന്നില്ല’; ആരാധകർക്ക് വൻ സർപ്രൈസുമായി Arijit Singh
സംഗീതലോകത്തെ ഞെട്ടിച്ച വിരമിക്കൽ പ്രഖ്യാപനത്തിന് പിന്നാലെ ആരാധകർക്ക് ആശ്വാസവാർത്തയുമായി ഗായകൻ അർജിത് സിംഗ് വീണ്ടും രംഗത്തെത്തി. പിന്നണി ഗായകനായി പുതിയ അസൈൻമെന്റുകൾ ഏറ്റെടുക്കുന്നത് അവസാനിപ്പിച്ചെങ്കിലും, തന്റെ സംഗീതയാത്ര അവസാനിച്ചിട്ടില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് അദ്ദേഹം.
രണ്ട് മാസം മുമ്പ് പിന്നണി ഗാനരംഗത്ത് നിന്നും പിന്മാറുന്നതായി അറിയിച്ചപ്പോൾ സംഗീതാസ്വാദകർ വലിയ നിരാശയിലാണ് ആയിരുന്നു. എന്നാൽ ഇപ്പോൾ തന്റെ കൈവശം നിരവധി പൂർത്തിയാക്കാനുള്ള ഗാനങ്ങൾ ഉണ്ടെന്നും ഈ വർഷവും, ആവശ്യമെങ്കിൽ അടുത്ത വർഷവും പുതിയ ഗാനങ്ങൾ പുറത്തിറങ്ങുമെന്നും അർജിത് വ്യക്തമാക്കി.
എക്സ് പ്ലാറ്റ്ഫോമിലൂടെ പങ്കുവച്ച സന്ദേശത്തിൽ അദ്ദേഹം പറഞ്ഞു:
“പുതിയ അസൈൻമെന്റുകൾ എടുക്കുന്നത് ഞാൻ നിർത്തിയെങ്കിലും, പൂർത്തിയാക്കാനുള്ള ഗാനങ്ങളുടെ പട്ടിക വലിയതാണ്. ഈ വർഷം മുഴുവൻ പുതിയ ഗാനങ്ങൾ ഉണ്ടാകും. ചിലത് അടുത്ത വർഷവും എത്താം.”
ആരാധകർക്ക് സമാധാനത്തോടെ ഇരിക്കാനും, ജീവിതത്തിൽ വായനയും ധ്യാനവും സ്നേഹവും ഉൾപ്പെടുത്താനും അദ്ദേഹം സന്ദേശത്തിൽ അഭ്യർത്ഥിച്ചു.
വിരമിക്കൽ പ്രഖ്യാപനത്തിന് പിന്നാലെ ആശങ്ക
ജനുവരി 27ന് 38-ാം വയസ്സിൽ പിന്നണി ഗാനരംഗത്ത് നിന്നും പിന്മാറുന്നതായി പ്രഖ്യാപിച്ച അർജിത്, സംഗീത മേഖലയിൽ നിന്ന് പൂർണമായി വിടപറയുന്നില്ലെന്നും വ്യക്തമാക്കിയിരുന്നു. സ്വതന്ത്ര സംഗീതജ്ഞനായുള്ള യാത്ര തുടരാനും പുതിയ ഈണങ്ങൾ സൃഷ്ടിക്കാനും കൂടുതൽ പഠിക്കാനുമാണ് തന്റെ ആഗ്രഹമെന്ന് അന്ന് പറഞ്ഞിരുന്നു.
ഇപ്പോൾ പുതിയ ഗാനങ്ങൾ വരുമെന്ന് നൽകിയ ഉറപ്പ് ആരാധകർക്ക് വലിയ ആശ്വാസമാണ്. സിനിമാപാട്ടുകളിൽ നിന്നും പിന്മാറിയാലും സംഗീതസൃഷ്ടികൾ തുടരുമെന്നത് സംഗീതലോകത്തിന് വലിയ പ്രതീക്ഷ നൽകുന്നുവെന്നാണ് വിലയിരുത്തൽ.









































































































































































































































































































































