മെയ്‌ 30, 2026
#latest news #News #Top News

കെ.പി ധനപാലൻ അന്തരിച്ചു; മുൻ എംപിയുടെ വിയോഗത്തിൽ കോൺഗ്രസ് അനുശോചനം

KP Dhanapalan Passes Away

കൊച്ചി: മുൻ ലോക്‌സഭാ അംഗവും മുതിർന്ന കോൺഗ്രസ് നേതാവുമായ കെ.പി ധനപാലൻ അന്തരിച്ചു. 76 വയസ്സായിരുന്നു. പറവൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം.

ദീർഘകാലം കോൺഗ്രസ് സംഘടനാ രംഗത്ത് സജീവമായിരുന്ന കെ.പി ധനപാലൻ എറണാകുളം ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റായും പ്രവർത്തിച്ചിട്ടുണ്ട്. 2009-ൽ ചാലക്കുടി മണ്ഡലത്തിൽ നിന്ന് ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹം 2014-ൽ തൃശൂർ മണ്ഡലത്തിൽ നിന്ന് മത്സരിച്ചെങ്കിലും വിജയിച്ചില്ല.

പറവൂർ നഗരസഭാംഗം, മിൽമ ചെയർമാൻ, നോർത്ത് മലബാർ ഗ്രാമീൺ ബാങ്ക് ഡയറക്ടർ ബോർഡ് അംഗം തുടങ്ങിയ നിലകളിലും അദ്ദേഹം സേവനമനുഷ്ഠിച്ചു. 2001-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ വടക്കേക്കര മണ്ഡലത്തിൽ സ്ഥാനാർഥിയായി പ്രഖ്യാപിക്കപ്പെട്ടിരുന്നുവെങ്കിലും പിന്നീട് മത്സരരംഗത്ത് നിന്ന് പിന്മാറുകയായിരുന്നു.

മുൻ കേന്ദ്ര പ്രതിരോധമന്ത്രി എ.കെ. ആന്റണിയുടെ അടുത്ത വിശ്വസ്തരിൽ ഒരാളായി അറിയപ്പെട്ടിരുന്ന കെ.പി ധനപാലന്റെ വിയോഗം കോൺഗ്രസ് പാർട്ടിക്ക് വലിയ നഷ്ടമാണെന്ന് നേതാക്കൾ അനുശോചന സന്ദേശങ്ങളിൽ വ്യക്തമാക്കി.

Leave a comment

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു