സെപ്റ്റംബർ 19, 2026
mullaperiyar dam

മുല്ലപ്പെരിയാറിൽ നിന്ന് തമിഴ്നാട്ടിലേക്ക് വെള്ളം തുറന്നു; 120 ദിവസം ജലവിതരണം

തേനി: മുല്ലപ്പെരിയാർ അണക്കെട്ടിൽ നിന്ന് തമിഴ്നാട്ടിലെ കാർഷിക ആവശ്യങ്ങൾക്കായി വെള്ളം തുറന്നുവിട്ടു. തേനി ജില്ലയിലെ കമ്പം താഴ്‌വരയിലെ 14,707 ഏക്കർ നെൽകൃഷിയുടെ ആദ്യഘട്ടത്തിനായാണ് ജലവിതരണം ആരംഭിച്ചത്. സെക്കൻഡിൽ 200 ഘനയടി വെള്ളം വീതം 120 ദിവസത്തേക്കാണ് കൃഷിക്കായി തുറന്നുവിട്ടിരിക്കുന്നത്. ഇതിനുപുറമെ മധുര കോർപ്പറേഷൻ പരിധിയിലെ കുടിവെള്ള ആവശ്യത്തിനായി സെക്കൻഡിൽ 150 ഘനയടി വെള്ളവും അണക്കെട്ടിൽ നിന്ന് ലഭ്യമാക്കും. തേക്കടിയിൽ കർഷക സംഘടനകളുടെ നേതൃത്വത്തിൽ പ്രത്യേക പൂജകൾ നടത്തിയ ശേഷമാണ് അണക്കെട്ടിന്റെ ഷട്ടറുകൾ ഉയർത്തിയത്. തേനി എം.പി. തങ്ക […]

Vijay Salem Public Meeting

അഴിമതിക്ക് ആരോപണം ഉയർന്നാൽ മന്ത്രിമാർക്കെതിരെ ഉടൻ നടപടി: തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്

ചെന്നൈ: അഴിമതിക്കെതിരെ കർശന നിലപാട് സ്വീകരിക്കുമെന്ന് തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ് വ്യക്തമാക്കി. മന്ത്രിമാർക്കെതിരെ അഴിമതി ആരോപണം ഉയർന്നാൽ അന്വേഷണം വൈകിക്കാതെ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും, സ്ഥാനത്ത് തുടരാൻ അനുവദിക്കില്ലെന്നും അദ്ദേഹം മന്ത്രിസഭാ യോഗത്തിൽ മുന്നറിയിപ്പ് നൽകി. ചെന്നൈ സെക്രട്ടേറിയറ്റിൽ ചേർന്ന മന്ത്രിസഭാ യോഗത്തിൽ ഭരണത്തിലെ സുതാര്യത, അച്ചടക്കം, അഴിമതി വിരുദ്ധ നടപടികൾ എന്നിവയാണ് പ്രധാന ചർച്ചയായത്. അഴിമതിരഹിത ഭരണമാണ് സർക്കാരിന്റെ ലക്ഷ്യമെന്നും, എല്ലാ മന്ത്രിമാരും തങ്ങളുടെ വകുപ്പുകളിലെ പ്രവർത്തനങ്ങൾ കൃത്യമായി നിരീക്ഷിക്കണമെന്നും മുഖ്യമന്ത്രി നിർദേശിച്ചു. […]

Vijay Salem Public Meeting

ഡിഎംകെ സഖ്യത്തിൽ നിന്ന് ഐയുഎംഎൽ പിന്മാറി; ടിവികെയുമായി രാഷ്ട്രീയ സഹകരണം തുടരും

ചെന്നൈ: തമിഴ്നാട്ടിലെ രാഷ്ട്രീയ രംഗത്ത് ശ്രദ്ധേയമായ മാറ്റത്തിന് വഴിവെച്ച് ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് (ഐയുഎംഎൽ) ഡിഎംകെ സഖ്യത്തിൽ നിന്ന് പിന്മാറാൻ തീരുമാനിച്ചു. ചെന്നൈയിൽ ചേർന്ന പാർട്ടിയുടെ ജനറൽ കൗൺസിൽ യോഗത്തിലാണ് നിർണായക തീരുമാനം കൈക്കൊണ്ടത്. വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളിൽ വിജയ് നേതൃത്വം നൽകുന്ന ടിവികെയുമായി (TVK) സഹകരണം തുടരാനാണ് പാർട്ടി നിലപാട് സ്വീകരിച്ചിരിക്കുന്നത്. പാർട്ടി നേതൃത്വം ഈ കാര്യം ഔദ്യോഗികമായി പ്രഖ്യാപിക്കുകയും ചെയ്തു. ജനറൽ കൗൺസിൽ യോഗത്തിൽ വിവിധ രാഷ്ട്രീയ-സംഘടനാ വിഷയങ്ങളുമായി ബന്ധപ്പെട്ട് 14 പ്രമേയങ്ങൾ അംഗീകരിച്ചു. […]

Vijay Salem Public Meeting

തമിഴ്നാട് മന്ത്രിസഭാ വകുപ്പുകൾ പ്രഖ്യാപിച്ചു; ആഭ്യന്തരം മുഖ്യമന്ത്രി വിജയിന്

ചെന്നൈ: തമിഴ്നാട്ടിലെ പുതിയ മന്ത്രിസഭയുടെ വകുപ്പുകൾ പ്രഖ്യാപിച്ചു. മുഖ്യമന്ത്രി സി ജോസഫ് വിജയ് ആഭ്യന്തര വകുപ്പ് നേരിട്ട് കൈകാര്യം ചെയ്യും. പൊതുഭരണം, വനിത-യുവജനക്ഷേമം, മുനിസിപ്പൽ ഭരണം, പ്രത്യേക പദ്ധതി നടപ്പാക്കൽ എന്നീ വകുപ്പുകളും മുഖ്യമന്ത്രിയുടെ ചുമതലയിലായിരിക്കും. മുതിർന്ന നേതാവ് കെ എ സെങ്കോട്ടയ്യന് ധനവകുപ്പ് നൽകിയിട്ടുണ്ട്. ബുസി ആനന്ദ് ഗ്രാമവികസനവും ജലവിഭവ വകുപ്പും കൈകാര്യം ചെയ്യും. പൊതുമരാമത്ത്, സ്പോർട്സ് വകുപ്പുകളുടെ ചുമതല ആധവ് അർജുനയ്ക്കാണ് നൽകിയിരിക്കുന്നത്. അരുൺരാജിന് ആരോഗ്യവകുപ്പും പി വെങ്കട്ടരമണന് ഭക്ഷ്യ-സിവിൽ സപ്ലൈസ് വകുപ്പും ലഭിച്ചു. […]

MK Stalin

തമിഴ്‌നാട് സംസ്ഥാന അവകാശങ്ങള്‍ വിലയിരുത്താന്‍ സമിതി രൂപീകരിച്ചു

സംസ്ഥാന അധികാരങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങൾ സുതാര്യമായി വിലയിരുത്താൻ തമിഴ്‌നാട് സര്‍ക്കാര്‍ മുന്‍കൈയെടുത്തു. മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ മൂന്നു അംഗ സമിതിയെ പ്രഖ്യാപിച്ചു. സുപ്രീം കോടതി മുന്‍ ജഡ്ജി ജസ്റ്റിസ് കുര്യന്‍ ജോസഫ് അധ്യക്ഷനാകും. മുന്‍ ഐഎഎസ് ഓഫീസര്‍ അശോക് വര്‍ദ്ധന്‍ ഷെട്ടിയും പ്രൊഫസര്‍ എം. നാഗനാഥനും അംഗങ്ങളാണ്. ഫെഡറല്‍ തത്വങ്ങളുടെ പ്രസക്തിയും, കേന്ദ്ര-സംസ്ഥാന ബന്ധങ്ങളില്‍ നിലനില്‍ക്കുന്ന അവ്യക്തതകളെ കുറിച്ചുള്ള ആഴത്തിലുള്ള പഠനവുമാണ് സമിതിയുടെ ലക്ഷ്യം. കേന്ദ്രം സംസ്ഥാന അധികാരങ്ങളില്‍ പരിധി കടക്കുന്നുവെന്ന ആരോപണവുമായി പല അവസരങ്ങളിലും സ്റ്റാലിന്‍ […]