36 വർഷങ്ങൾക്ക് ശേഷം വീണ്ടും തിയറ്ററുകളിലേക്ക് ‘കിരീടം’; 4K റീ റിലീസിന് ഒരുങ്ങി ക്ലാസിക് ചിത്രം
Kireedam വീണ്ടും തിയറ്ററുകളിലേക്ക് എത്തുന്നു. Mohanlal നായകനായ മലയാള സിനിമയുടെ എക്കാലത്തെയും ക്ലാസിക് ചിത്രങ്ങളിലൊന്നായ ‘കിരീടം’ 36 വർഷങ്ങൾക്ക് ശേഷം ഡോൾബി അറ്റ്മോസ് ശബ്ദ സംവിധാനത്തോടും 4K ദൃശ്യ മികവോടും കൂടിയാണ് റീ റിലീസിന് ഒരുങ്ങുന്നത്. മോഹൻലാലിന്റെ പിറന്നാളിനോടനുബന്ധിച്ച് ചിത്രത്തിന്റെ ഔദ്യോഗിക റീ റിലീസ് പോസ്റ്റർ അണിയറ പ്രവർത്തകർ പുറത്തുവിട്ടു.
A. K. Lohithadas തിരക്കഥയൊരുക്കി Sibi Malayil സംവിധാനം ചെയ്ത ചിത്രം മലയാള സിനിമ ചരിത്രത്തിലെ മികച്ച കുടുംബ-വൈകാരിക ചിത്രങ്ങളിലൊന്നായാണ് വിലയിരുത്തപ്പെടുന്നത്. സേതുമാധവൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച മോഹൻലാലിന്റെ അഭിനയജീവിതത്തിലെ ഏറ്റവും ശക്തമായ കഥാപാത്രങ്ങളിലൊന്നായും ചിത്രം മാറി.
ദേശീയ ചലച്ചിത്ര വികസന കോർപ്പറേഷനുമായി സഹകരിച്ച് സെവൻ ആർട്സ് ഇന്റർനാഷണൽ ലിമിറ്റഡാണ് ചിത്രം റീ റിലീസ് ചെയ്യുന്നത്. ജൂൺ മാസത്തിലാണ് ചിത്രം വീണ്ടും തിയറ്ററുകളിലെത്തുക. കൃപാ ഫിലിംസിന്റെ ബാനറിൽ എൻ. കൃഷ്ണകുമാറും ദിനേശ് പണിക്കരും ചേർന്നാണ് ചിത്രം നിർമിച്ചത്.
ഒരു സാധാരണ യുവാവിന്റെ ജീവിതം എങ്ങനെ സാഹചര്യങ്ങൾ തകർക്കുന്നു എന്നത് അതിവൈകാരികമായി അവതരിപ്പിച്ച ചിത്രത്തിലെ ഓരോ രംഗങ്ങളും ഇന്നും പ്രേക്ഷക മനസുകളിൽ നിലനിൽക്കുന്നു. “കത്തി താഴെയിടെടാ, നിന്റച്ഛനാടാ പറയുന്നത്” എന്ന സംഭാഷണരംഗം മലയാള സിനിമയിലെ ഏറ്റവും വികാരനിർഭരമായ രംഗങ്ങളിലൊന്നായാണ് ഇന്നും ഓർമ്മിക്കപ്പെടുന്നത്.
Thilakan, Jagathy Sreekumar, Jagadish, Parvathy, Mamukkoya, Murali തുടങ്ങി നിരവധി താരങ്ങളുടെ പ്രകടനവും ചിത്രത്തിന്റെ പ്രധാന ആകർഷണങ്ങളിലൊന്നാണ്. Johnson ഒരുക്കിയ ഗാനങ്ങളും പശ്ചാത്തല സംഗീതവും ഇന്നും പ്രേക്ഷക മനസിൽ പ്രത്യേക സ്ഥാനം പിടിച്ചിരിക്കുന്നു.




























































































































































































































































































































































































