36 വർഷങ്ങൾക്ക് ശേഷം വീണ്ടും തിയറ്ററുകളിലേക്ക് ‘കിരീടം’; 4K റീ റിലീസിന് ഒരുങ്ങി ക്ലാസിക് ചിത്രം
Kireedam വീണ്ടും തിയറ്ററുകളിലേക്ക് എത്തുന്നു. Mohanlal നായകനായ മലയാള സിനിമയുടെ എക്കാലത്തെയും ക്ലാസിക് ചിത്രങ്ങളിലൊന്നായ ‘കിരീടം’ 36 വർഷങ്ങൾക്ക് ശേഷം ഡോൾബി അറ്റ്മോസ് ശബ്ദ സംവിധാനത്തോടും 4K ദൃശ്യ മികവോടും കൂടിയാണ് റീ റിലീസിന് ഒരുങ്ങുന്നത്. മോഹൻലാലിന്റെ പിറന്നാളിനോടനുബന്ധിച്ച് ചിത്രത്തിന്റെ ഔദ്യോഗിക റീ റിലീസ് പോസ്റ്റർ അണിയറ പ്രവർത്തകർ പുറത്തുവിട്ടു. A. K. Lohithadas തിരക്കഥയൊരുക്കി Sibi Malayil സംവിധാനം ചെയ്ത ചിത്രം മലയാള സിനിമ ചരിത്രത്തിലെ മികച്ച കുടുംബ-വൈകാരിക ചിത്രങ്ങളിലൊന്നായാണ് വിലയിരുത്തപ്പെടുന്നത്. സേതുമാധവൻ എന്ന കഥാപാത്രത്തെ […]




























































































































































































































































































































































































