ജൂലൈ 21, 2026
#latest news #News #Top News

സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതിക്ക് വിപുലീകരണം; പുതിയ യൂണിറ്റുകൾ ജൂലൈ 22ന് പ്രഖ്യാപിക്കും

Ramesh Chennithala

തിരുവനന്തപുരം: സംസ്ഥാനത്തെ സ്റ്റുഡന്റ് പോലീസ് കേഡറ്റ് (SPC) പദ്ധതിയിലേക്ക് പുതുതായി ഉൾപ്പെടുത്തുന്ന യൂണിറ്റുകളുടെ പ്രഖ്യാപനം ജൂലൈ 22ന് നടക്കും. കവടിയാർ സാൽവേഷൻ ആർമി സ്കൂളിൽ ഉച്ചയ്ക്ക് 2 മണിക്ക് നടക്കുന്ന ചടങ്ങിൽ ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല പ്രഖ്യാപനം നിർവഹിക്കും.

ചടങ്ങിനിടെ സ്റ്റുഡന്റ് പോലീസ് കേഡറ്റുകളെ ‘തൂഫാൻ വാരിയേഴ്സ്’, ‘പോൾ-ബ്ലഡ് അംബാസഡേഴ്സ്’, ‘സൈബർ വാരിയേഴ്സ്’ എന്നീ പ്രത്യേക ഉത്തരവാദിത്തങ്ങളിലേക്ക് ഉൾപ്പെടുത്തുന്നതും മന്ത്രി പ്രഖ്യാപിക്കും.

ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (IMA) സംസ്ഥാനതലത്തിൽ സ്റ്റുഡന്റ് പോലീസ് കേഡറ്റുകൾക്കായി സംഘടിപ്പിക്കുന്ന ലഹരിവിരുദ്ധ പരിശീലന പദ്ധതിയായ ‘ഐ കാൻ’ പദ്ധതിയുടെ ഉദ്ഘാടനവും ചടങ്ങിൽ നടക്കും. ഇതോടൊപ്പം എസ്.പി.സിയുടെ ‘വാർത്താ ജാലകം’ പ്രസിദ്ധീകരണത്തിന്റെ പ്രകാശനവും ആഭ്യന്തര മന്ത്രി നിർവഹിക്കും.

സ്റ്റുഡന്റ് പോലീസ് കേഡറ്റുകളുടെ വിവരങ്ങൾ ഏകോപിപ്പിക്കുന്ന പുതിയ വെബ് പോർട്ടൽ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി എൻ. ഷംസുദ്ദീൻ പ്രകാശനം ചെയ്യും.

ആരോഗ്യ-ദേവസ്വം വകുപ്പ് മന്ത്രി കെ. മുരളീധരൻ, സംസ്ഥാന പോലീസ് മേധാവി റവാഡ ആസാദ് ചന്ദ്രശേഖർ, എ.ഡി.ജി.പി പി. വിജയൻ, സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതിയുടെ സംസ്ഥാന നോഡൽ ഓഫീസർ എസ്. അജീത ബീഗം, സാൽവേഷൻ ആർമി സ്കൂൾ പ്രതിനിധികൾ, ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ഭാരവാഹികൾ, അധ്യാപകർ, വിദ്യാർത്ഥികൾ തുടങ്ങി നിരവധി പേർ ചടങ്ങിൽ പങ്കെടുക്കും.

Leave a comment

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു