സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതിക്ക് വിപുലീകരണം; പുതിയ യൂണിറ്റുകൾ ജൂലൈ 22ന് പ്രഖ്യാപിക്കും
തിരുവനന്തപുരം: സംസ്ഥാനത്തെ സ്റ്റുഡന്റ് പോലീസ് കേഡറ്റ് (SPC) പദ്ധതിയിലേക്ക് പുതുതായി ഉൾപ്പെടുത്തുന്ന യൂണിറ്റുകളുടെ പ്രഖ്യാപനം ജൂലൈ 22ന് നടക്കും. കവടിയാർ സാൽവേഷൻ ആർമി സ്കൂളിൽ ഉച്ചയ്ക്ക് 2 മണിക്ക് നടക്കുന്ന ചടങ്ങിൽ ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല പ്രഖ്യാപനം നിർവഹിക്കും. ചടങ്ങിനിടെ സ്റ്റുഡന്റ് പോലീസ് കേഡറ്റുകളെ ‘തൂഫാൻ വാരിയേഴ്സ്’, ‘പോൾ-ബ്ലഡ് അംബാസഡേഴ്സ്’, ‘സൈബർ വാരിയേഴ്സ്’ എന്നീ പ്രത്യേക ഉത്തരവാദിത്തങ്ങളിലേക്ക് ഉൾപ്പെടുത്തുന്നതും മന്ത്രി പ്രഖ്യാപിക്കും. ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (IMA) സംസ്ഥാനതലത്തിൽ സ്റ്റുഡന്റ് പോലീസ് കേഡറ്റുകൾക്കായി സംഘടിപ്പിക്കുന്ന […]














































































































































































































































































































































































































































