ജൂലൈ 24, 2026
#latest news #News #Top News

വൈദ്യുതി ഉപഭോഗം ഉയരുന്നു; ഇന്നും സംസ്ഥാനത്ത് ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത

KSEB

സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം ഗണ്യമായി ഉയരുന്ന സാഹചര്യത്തിൽ ഇന്നും വൈകുന്നേരത്തെ പീക്ക് സമയങ്ങളിൽ ഭാഗിക വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തേണ്ടി വരാൻ സാധ്യതയുണ്ടെന്ന് കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ് (KSEB) അറിയിച്ചു.

എൽനിനോ പ്രതിഭാസത്തെ തുടർന്നുണ്ടായ മഴക്കുറവും അന്തരീക്ഷ താപനില ഉയർന്ന നിലയിൽ തുടരുന്നതുമാണ് വൈദ്യുതി ആവശ്യകത വർധിക്കാൻ പ്രധാന കാരണങ്ങളെന്ന് കെ.എസ്.ഇ.ബി. വ്യക്തമാക്കി. മഴ കുറഞ്ഞ സാഹചര്യത്തിൽ ഇന്നത്തെ വൈദ്യുതി ഉപഭോഗം കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് 200 മുതൽ 300 മെഗാവാട്ട് വരെ വർധിക്കുമെന്നാണ് വിലയിരുത്തൽ.

സംസ്ഥാനത്തിന്റെ ആവശ്യത്തിന് അനുസരിച്ച് പവർ എക്സ്ചേഞ്ചിലൂടെ വൈദ്യുതി ലഭ്യമാകാത്ത സാഹചര്യം ഉണ്ടായാൽ, 2026 ജൂലൈ 23-ന് വൈകുന്നേരത്തെ പീക്ക് സമയങ്ങളിൽ പരിമിതമായ വൈദ്യുതി നിയന്ത്രണം നടപ്പാക്കേണ്ടിവരുമെന്നും കെ.എസ്.ഇ.ബി. അറിയിച്ചു.

അനാവശ്യ വൈദ്യുതി ഉപയോഗം ഒഴിവാക്കി വൈദ്യുതി സംരക്ഷണത്തിൽ പൊതുജനങ്ങൾ സഹകരിക്കണമെന്നും അധികൃതർ അഭ്യർഥിച്ചു. വീടുകളിലും സ്ഥാപനങ്ങളിലും വൈദ്യുതി മിതമായി ഉപയോഗിക്കുന്നത് നിലവിലെ സമ്മർദ്ദം കുറയ്ക്കാൻ സഹായിക്കുമെന്നും കെ.എസ്.ഇ.ബി. വ്യക്തമാക്കി.

Leave a comment

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു