സ്വർണവില റെക്കോർഡ് ഉയരത്തിൽ; ഉപഭോക്താക്കൾ ആശങ്കയിൽ
തിരുവനന്തപുരം: സംസ്ഥാനത്തെ സ്വർണവില വീണ്ടും ഉയർന്നതോടെ ഉപഭോക്താക്കൾ ആശങ്കയിലായിരിക്കുകയാണ്. തുടർച്ചയായ വർധനവിൽ കഴിഞ്ഞ എട്ട് ദിവസത്തിനിടെ 2,600 രൂപയുടെ വർദ്ധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇന്നലെ മാത്രം 680 രൂപ വർദ്ധിച്ച സ്വർണവിലയിൽ ഇന്ന് മാറ്റമില്ല. വിപണിയിൽ ഒരു പവൻ 22 കാരറ്റ് സ്വർണത്തിന് 68,080 രൂപയാണ് നിലവിലെ നിരക്ക്. അതേസമയം, ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 8,510 രൂപയും 18 കാരറ്റിന് 6,980 രൂപയുമാണ്. വെള്ളിയുടെ വിലയും വർദ്ധിച്ചിരിക്കുകയാണ്; ഒരു ഗ്രാം സാധാരണ വെള്ളിക്ക് 112 രൂപയാണ് […]














































































































































































































































































































































































































