‘ഗാട്ട കുസ്തി 2’ ട്രെയ്‌ലർ പുറത്തിറങ്ങി; സ്പോർട്സും കുടുംബവൈകാരികതയും ചേർന്ന പുതിയ അധ്യായം ജൂലൈ 3 മുതൽ
കൊച്ചി: വിഷ്ണു വിശാലും ഐശ്വര്യ ലക്ഷ്മിയും വീണ്ടും ഒന്നിക്കുന്ന ‘ഗാട്ട കുസ്തി 2’ എന്ന സ്പോർട്സ് ഡ്രാമയുടെ ട്രെയ്‌ലർ പുറത്തിറങ്ങി. ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിനോടനുബന്ധിച്ചാണ് ട്രെയ്‌ലർ പ്രേക്ഷകർക്കായി റിലീസ് ചെയ്തത്. ജൂലൈ 3-ന് ചിത്രം ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ പ്രദർശനത്തിനെത്തും. സംവിധായകൻ ചെല്ല അയ്യാവു ഒരുക്കുന്ന ചിത്രം വമ്പൻ വിജയമായ ആദ്യഭാഗത്തിന്റെ തുടർച്ചയായാണ് എത്തുന്നത്. മുൻ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളായ വീരയുടെയും കീർത്തിയുടെയും ജീവിതത്തിലേക്ക് പുതിയ സംഭവവികാസങ്ങൾ കടന്നുവരുന്നതാണ് രണ്ടാം ഭാഗത്തിന്റെ പ്രമേയം. ഇത്തവണ ഇവരുടെ മകളെ കേന്ദ്രീകരിച്ചുള്ള […]











































































































































































































































































































































































































































