NEET റദ്ദാക്കണമെന്ന് തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്; വിദ്യാഭ്യാസം സംസ്ഥാന പട്ടികയിലേക്ക് മാറ്റണമെന്നും ആവശ്യം
ചെന്നൈ: ദേശീയ മെഡിക്കൽ പ്രവേശന പരീക്ഷയായ NEET റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ് രംഗത്തെത്തി. വിദ്യാഭ്യാസ മേഖലയിലെ അധികാരം സംസ്ഥാന സർക്കാരുകൾക്ക് കൈമാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വിഷയത്തിൽ സാങ്കേതികമോ നിയമപരമോ ആയ തടസ്സങ്ങൾ ഉണ്ടെങ്കിൽ അവ പരിഹരിക്കാൻ കേന്ദ്രം നടപടി സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. സാമൂഹിക മാധ്യമമായ എക്സിൽ പങ്കുവച്ച കുറിപ്പിലാണ് മുഖ്യമന്ത്രി തന്റെ നിലപാട് വ്യക്തമാക്കിയത്. വിദ്യാർത്ഥികളുടെ താൽപര്യം സംരക്ഷിക്കുന്നതിനായി വിദ്യാഭ്യാസം ഭരണഘടനയിലെ Concurrent List-ൽ നിന്ന് State List-ലേക്ക് മാറ്റേണ്ടത് […]















































































































































































































































































































































































































































