അമ്മയിലെ തൊഴിൽ പീഡന ആരോപണം; ഓഫീസ് സ്റ്റാഫ് അതുല്യ വീണ്ടും പൊലീസിൽ പരാതി നൽകി
കൊച്ചി: അഭിനേതാക്കളുടെ സംഘടനയായ ‘അമ്മ’യിൽ ഉയർന്ന തൊഴിൽ പീഡന ആരോപണത്തിൽ ഓഫീസ് സ്റ്റാഫ് അതുല്യ വീണ്ടും സിറ്റി പൊലീസ് കമ്മീഷണർക്ക് പരാതി നൽകി. ജനറൽ സെക്രട്ടറി കുക്കു പരമേശ്വരൻ, ട്രഷറർ ഉണ്ണി ശിവപാൽ, നടി നീനാ കുറുപ്പ് എന്നിവർക്കെതിരെയാണ് പുതിയ പരാതി. ഫോൺ സംഭാഷണങ്ങളും ശബ്ദരേഖകളും ഉൾപ്പെടെയുള്ള തെളിവുകളും പരാതിക്കൊപ്പം കൈമാറിയതായി അതുല്യ വ്യക്തമാക്കി. തൊഴിൽ പീഡന ആരോപണത്തെ തുടർന്ന് നേരത്തെ പുറത്താക്കപ്പെട്ട അതുല്യയെ എക്സിക്യൂട്ടീവ് കമ്മിറ്റി പിന്നീട് ജോലിയിൽ തിരിച്ചെടുത്തിരുന്നു. എന്നാൽ ജോലിയിൽ തിരിച്ചെത്തിയ ശേഷവും […]
































































































































































































































































































































































































