റാഗിംഗ് തടയാൻ പുതിയ നിയമം; ‘സിദ്ധാർത്ഥ്’ ആപ്പ് പ്രഖ്യാപിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ
തിരുവനന്തപുരം: സംസ്ഥാനത്ത് റാഗിംഗ് തടയുന്നതിനായി പ്രത്യേക നിയമം കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ അറിയിച്ചു. റാഗിംഗിന് ഇരയായി മരിച്ച സിദ്ധാർത്ഥിന്റെ സ്മരണാർത്ഥം വിദ്യാർത്ഥികൾക്ക് പരാതികൾ നൽകാൻ കഴിയുന്ന ‘സിദ്ധാർത്ഥ്’ ആപ്പ് പുറത്തിറക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. മന്ത്രിസഭാ യോഗ തീരുമാനങ്ങൾ വിശദീകരിക്കവെയായിരുന്നു മുഖ്യമന്ത്രിയുടെ പ്രഖ്യാപനം. റാഗിംഗ് സംബന്ധിച്ച പരാതികൾ വിദ്യാർത്ഥികൾക്ക് നേരിട്ട് ആപ്പിലൂടെ അറിയിക്കാനാകുമെന്നും ലഭിക്കുന്ന പരാതികളിൽ വേഗത്തിൽ അന്വേഷണം നടത്തി കർശന നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ സുരക്ഷിതമായ പഠനാന്തരീക്ഷം ഉറപ്പാക്കുക എന്നതാണ് സർക്കാരിന്റെ […]















































































































































































































































































































































































































































