ബോക്സ് ഓഫീസിൽ കൊടുങ്കാറ്റായി ‘വാഴ 2’; നാല് ദിവസത്തിൽ 59.9 കോടി ആഗോള നേട്ടം
കൊച്ചി: നവാഗത സംവിധായകൻ സവിൻ എസ്.എയുടെ സംവിധാനത്തിൽ പുറത്തിറങ്ങിയ ‘വാഴ II – ബയോപിക് ഓഫ് ബില്യൺ ബ്രോസ്’ ബോക്സ് ഓഫീസിൽ വമ്പൻ വിജയമായി മുന്നേറുന്നു. റിലീസായി വെറും നാല് ദിവസങ്ങൾക്കുള്ളിൽ തന്നെ ചിത്രം 59.9 കോടി രൂപയുടെ ആഗോള കളക്ഷൻ സ്വന്തമാക്കിയെന്നാണ് റിപ്പോർട്ടുകൾ. മലയാള സിനിമയിൽ നവാഗത താരങ്ങളും സംവിധായകനും ചേർന്ന ഒരു ചിത്രത്തിന് ഇത്ര വേഗത്തിൽ 50 കോടി ക്ലബ്ബിൽ പ്രവേശിക്കാനായത് അപൂർവ നേട്ടമായാണ് വിലയിരുത്തപ്പെടുന്നത്. ഹിറ്റ് സംവിധായകൻ വിപിൻ ദാസിന്റെ തിരക്കഥയിൽ ഒരുങ്ങിയ […]

















































































































































































































































































































































































