സെപ്റ്റംബർ 7, 2026
Supreme Court

ചിലന്തിയാർ ചെക്ക് ഡാം: സുപ്രീം കോടതിയിൽ സംസ്ഥാനത്തിന് ആശ്വാസം, എൻജിടി ഉത്തരവ് സ്റ്റേ

ദില്ലി: ഇടുക്കി വട്ടവടയിലെ ചിലന്തിയാർ ചെക്ക് ഡാം നിർമാണവുമായി ബന്ധപ്പെട്ട കേസിൽ സംസ്ഥാന സർക്കാരിന് സുപ്രീം കോടതിയിൽ വലിയ ആശ്വാസം. നിർമാണ പ്രവർത്തനങ്ങൾ തടഞ്ഞ ദേശീയ ഹരിത ട്രിബ്യൂണൽ (എൻജിടി) ഉത്തരവ് സുപ്രീം കോടതി സ്റ്റേ ചെയ്തു. സംസ്ഥാന സർക്കാരിന്റെ ഹർജിയിലാണ് കോടതി ഇടപെട്ടത്. ചിലന്തിയാർ ചെക്ക് ഡാം നിർമാണം തടയുന്നതിന് എൻജിടി പുറപ്പെടുവിച്ച ഉത്തരവ് സുപ്രീം കോടതി താത്കാലികമായി നിർത്തിവെച്ചതോടൊപ്പം, എതിർകക്ഷികൾക്ക് നോട്ടീസും അയച്ചു. കേസിൽ വിശദമായ വാദം പിന്നീട് കേൾക്കും. കേരള സർക്കാർ മാർച്ച് […]