ഹ്യൂമനോയിഡ് റോബോട്ടുകൾക്ക് ഡിജിറ്റൽ ഐഡി; ഓരോ റോബോട്ടിനും പ്രത്യേക തിരിച്ചറിയൽ കോഡുമായി ചൈന
ബെയ്ജിംഗ്: ഹ്യൂമനോയിഡ് റോബോട്ടുകൾക്ക് പ്രത്യേക ഡിജിറ്റൽ തിരിച്ചറിയൽ സംവിധാനം അവതരിപ്പിച്ച് ചൈന. മനുഷ്യർക്കുള്ള തിരിച്ചറിയൽ കാർഡുകൾക്ക് സമാനമായി, കൃത്രിമ ബുദ്ധി (AI) അധിഷ്ഠിത ഹ്യൂമനോയിഡ് റോബോട്ടുകൾക്ക് പ്രത്യേക ഐഡി നമ്പർ നൽകുന്ന ദേശീയ പദ്ധതിക്കാണ് തുടക്കമായത്. “ഹ്യൂമനോയിഡ് ഫുൾ ലൈഫ്‌സൈക്കിൾ മാനേജ്മെന്റ് സർവീസ് പ്ലാറ്റ്‌ഫോം” എന്ന പേരിലുള്ള ഈ സംവിധാനം റോബോട്ടുകളുടെ നിർമ്മാണം മുതൽ ഉപയോഗം, പരിപാലനം, റീസൈക്ലിംഗ്, പ്രവർത്തനം അവസാനിപ്പിക്കൽ എന്നിവ വരെ നിരീക്ഷിക്കാൻ സഹായിക്കും. പുതിയ സംവിധാനപ്രകാരം, ഓരോ ഹ്യൂമനോയിഡ് റോബോട്ടിനും 29 അക്കങ്ങളുള്ള […]




































































































































































































































































































































































































