ഏപ്രിൽ 30, 2026
ICSE ISC Result 2026 Declared

ഐസിഎസ്ഇ, ഐ.എസ്.സി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; വിജയശതമാനത്തിൽ പെൺകുട്ടികൾ മുന്നിൽ

ദില്ലി: ഐസിഎസ്ഇ (ICSE) പത്താം ക്ലാസ്, ഐ.എസ്.സി (ISC) പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലങ്ങൾ പ്രസിദ്ധീകരിച്ചു. ഇത്തവണയും മികച്ച വിജയശതമാനമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഐസിഎസ്ഇ പത്താം ക്ലാസിൽ 99.18 ശതമാനം വിദ്യാർത്ഥികളും ഐ.എസ്.സി പന്ത്രണ്ടാം ക്ലാസിൽ 99.13 ശതമാനം വിദ്യാർത്ഥികളും വിജയിച്ച് ഉപരിപഠനത്തിന് അർഹത നേടി. രാജ്യത്തെ വിവിധ വിദ്യാഭ്യാസ മേഖലകളിൽ നിന്നുള്ള വിദ്യാർത്ഥികളുടെ മികച്ച പ്രകടനമാണ് ഫലത്തിൽ പ്രതിഫലിച്ചിരിക്കുന്നത്. ഇരു വിഭാഗങ്ങളിലും പെൺകുട്ടികളാണ് വിജയശതമാനത്തിൽ മുന്നിലെത്തിയത്. പഠനമികവിലും പരീക്ഷാഫലത്തിലും പെൺവിദ്യാർത്ഥികൾ സ്ഥിരതയാർന്ന നേട്ടം കൈവരിക്കുന്നതിന്റെ തുടർച്ചയായാണ് ഇത്തവണത്തെ ഫലവും […]