സോഷ്യൽ മീഡിയയിൽ നിന്ന് തെരുവിലേക്കോ? ‘കോക്രോച്ച് ജനതാ പാർട്ടി’ പ്രതിഷേധം നാളെ
ദില്ലി: സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയ ‘കോക്രോച്ച് ജനതാ പാർട്ടി’ (CJP)യുടെ ആദ്യ പൊതുപ്രതിഷേധം നാളെ ദില്ലിയിൽ നടക്കാനിരിക്കെ സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കി ദില്ലി പൊലീസ്. പാർട്ടി സ്ഥാപകൻ അഭിജിത് ദീപ്കേ അമേരിക്കയിൽ നിന്ന് ഇന്ത്യയിലെത്തുന്ന പശ്ചാത്തലത്തിലാണ് പ്രതിഷേധവുമായി ബന്ധപ്പെട്ട നീക്കങ്ങൾ സജീവമായിരിക്കുന്നത്. ആദ്യം വിമാനത്താവളത്തിലേക്ക് പിന്തുണക്കാർ എത്തണമെന്നായിരുന്നു ആഹ്വാനം. എന്നാൽ സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടി വിമാനത്താവളത്തിലേക്ക് എത്തേണ്ടതില്ലെന്നും പകരം പാർലമെന്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷനിൽ എത്തി പ്രതിഷേധത്തിന് അനുമതി തേടാനാണ് തീരുമാനമെന്നും അഭിജിത് ദീപ്കേ അറിയിച്ചു. […]










































































































































































































































































































































































































