പകർച്ചവ്യാധികൾ ആശങ്കയാകുന്നു; ഒരുദിവസം 13,000ത്തിലേറെ പേർ ചികിത്സ തേടി
സംസ്ഥാനത്ത് പകർച്ചവ്യാധികളുടെ വ്യാപനം ആരോഗ്യവകുപ്പിന് ആശങ്കയാകുന്നു. കഴിഞ്ഞ ദിവസം മാത്രം 13,025 പേരാണ് വിവിധ പകർച്ചപ്പനികളുടെയും അനുബന്ധ രോഗങ്ങളുടെയും ലക്ഷണങ്ങളോടെ ആശുപത്രികളിൽ ചികിത്സ തേടിയത്. ഡെങ്കിപ്പനി, എലിപ്പനി, ഷിഗെല്ല, മലേറിയ തുടങ്ങിയ രോഗങ്ങളുടെ കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ ആരോഗ്യവകുപ്പ് ജാഗ്രത ശക്തമാക്കിയിട്ടുണ്ട്. ഇന്നലെ മാത്രം നാലുപേർക്കാണ് ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചത്. മലപ്പുറത്ത് രണ്ട് പേർക്കും കോഴിക്കോട്, വയനാട് ജില്ലകളിൽ ഓരോരുത്തർക്കുമാണ് രോഗം കണ്ടെത്തിയത്. ഈ മാസം ഇതുവരെ സംസ്ഥാനത്ത് 38 പേർക്ക് ഷിഗെല്ല സ്ഥിരീകരിച്ചതായാണ് കണക്ക്. കഴിഞ്ഞ […]























































































































































































































































































































































































































