തുടർ തോൽവികളിൽ മുട്ടിമടക്കുന്ന ചെന്നൈക്ക് ആശ്വാസം; ധോണിയും ബ്രെവിസും തിരിച്ചുവരവിന് തയ്യാറാകുന്നു
ചെന്നൈ: ഐപിഎൽ സീസണിൽ തുടർച്ചയായ തോൽവികളോടെ പോയിന്റ് പട്ടികയിൽ അവസാന സ്ഥാനത്തേക്ക് തള്ളപ്പെട്ടിരിക്കുന്ന ചെന്നൈ സൂപ്പർ കിംഗ്സിന് ആശ്വാസം പകരുന്ന വാർത്ത. പരിക്കിനെ തുടർന്ന് ആദ്യ മൂന്ന് മത്സരങ്ങളിലും പുറത്തിരുന്ന ടീമിന്റെ നെടുംതൂണായ എം.എസ്. ധോണിയും ദക്ഷിണാഫ്രിക്കൻ യുവതാരം ഡെവാൾഡ് ബ്രെവിസും ഉടൻ ടീമിലേക്ക് മടങ്ങിയെത്താനിരിക്കുകയാണ്. ശനിയാഴ്ച ഡൽഹി ക്യാപിറ്റൽസിനെതിരെ നടക്കുന്ന നിർണായക മത്സരത്തിൽ ഇരുവരും കളിക്കാനിറങ്ങുമെന്ന പ്രതീക്ഷയിലാണ് ടീം മാനേജ്മെന്റ്. തുടയിലെ പേശി പരിക്കിനെ തുടർന്ന് സീസൺ തുടക്കത്തിൽ തന്നെ പുറത്തായ ധോണി, കഴിഞ്ഞ കുറച്ച് […]

















































































































































































































































































































































































