ഡൽഹിയിൽ പ്രത്യേക വോട്ടർ പട്ടിക പരിശോധന നാളെ മുതൽ; വീടുകളിലെത്തി വിവരശേഖരണം നടത്തും
ന്യൂഡൽഹി: ദേശീയ തലസ്ഥാനമായ ഡൽഹിയിൽ പ്രത്യേക വോട്ടർ പട്ടിക പുതുക്കൽ (SIR) നടപടികൾ നാളെ മുതൽ ആരംഭിക്കും. ഇതിന്റെ ഭാഗമായി 13,000-ത്തിലധികം ബൂത്ത് ലെവൽ ഓഫീസർമാർ (BLO) വീടുകൾ സന്ദർശിച്ച് വോട്ടർമാരുടെ വിവരങ്ങൾ ശേഖരിക്കുകയും പരിശോധിക്കുകയും ചെയ്യും. സംസ്ഥാനത്തെ ഏകദേശം 1.45 കോടി രജിസ്റ്റർ ചെയ്ത വോട്ടർമാരെ പരിശോധനയിൽ ഉൾപ്പെടുത്തും. ഓരോ വോട്ടർക്കും പരിശോധനാ ഫോം രണ്ട് പകർപ്പുകളായി വിതരണം ചെയ്യും. അതിൽ ഒരു പകർപ്പ് പൂരിപ്പിച്ച് ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് തിരികെ നൽകണം. ഓൺലൈൻ സംവിധാനത്തിലൂടെയും വിവരങ്ങൾ […]











































































































































































































































































































































































































































