ലോക്സഭ സീറ്റുകൾ 850 ആക്കാൻ നീക്കം; മണ്ഡല പുനർനിർണയത്തിന് കമ്മീഷൻ രൂപീകരണം
ന്യൂഡൽഹി: രാജ്യത്തെ ലോക്സഭ സീറ്റുകളുടെ എണ്ണം നിലവിലെ 543ൽ നിന്ന് 850 ആയി ഉയർത്താൻ കേന്ദ്ര സർക്കാർ ഒരുങ്ങുന്നു. ഇതുമായി ബന്ധപ്പെട്ട ഭരണഘടന ഭേദഗതി ബില്ലിന്റെ പകർപ്പ് എംപിമാരുടെ പോർട്ടലിൽ അപ്‌ലോഡ് ചെയ്തതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. വരുന്ന പ്രത്യേക പാർലമെന്റ് സമ്മേളനത്തിൽ മൂന്ന് പ്രധാന ബില്ലുകൾ അവതരിപ്പിക്കാനാണ് സർക്കാരിന്റെ നീക്കം. പുതിയ നിർദേശപ്രകാരം സംസ്ഥാനങ്ങളിലെ ലോക്സഭ സീറ്റുകൾ 815 ആയി ഉയരും. കേന്ദ്രഭരണ പ്രദേശങ്ങൾക്ക് 35 സീറ്റുകൾ അനുവദിക്കും. രാജ്യത്തെ ജനസംഖ്യാ വർധനയും പ്രദേശിക പ്രതിനിധിത്വം ഉറപ്പാക്കേണ്ടതുമാണ് […]

















































































































































































































































































































































































