ജൂലൈ 28, 2026
VD Satheesan

സാമ്പത്തിക പ്രതിസന്ധി: ചെലവ് നിയന്ത്രിക്കാൻ വകുപ്പുകൾക്ക് ധനവകുപ്പിന്റെ കർശന നിർദേശം

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ സാമ്പത്തിക സാഹചര്യം കണക്കിലെടുത്ത് സർക്കാർ വകുപ്പുകൾ ചെലവിൽ കൂടുതൽ നിയന്ത്രണം പാലിക്കണമെന്ന് ധനവകുപ്പ് നിർദേശിച്ചു. അടുത്ത സാമ്പത്തിക വർഷത്തെ ബജറ്റ് തയ്യാറെടുപ്പിന്റെ ഭാഗമായി പുറത്തിറക്കിയ സർക്കുലറിലാണ് ചെലവ് വർധിപ്പിക്കരുതെന്നും ബജറ്റ് എസ്റ്റിമേറ്റ് യാഥാർഥ്യബോധത്തോടെ തയ്യാറാക്കണമെന്നും നിർദേശിച്ചിരിക്കുന്നത്. പുതുക്കിയ എസ്റ്റിമേറ്റ് അനുവദിച്ച ബജറ്റ് പരിധി കവിയരുതെന്നും സാമ്പത്തികമായി പ്രയോജനമില്ലാത്ത പദ്ധതികൾ ഒഴിവാക്കണമെന്നും സർക്കുലർ വ്യക്തമാക്കുന്നു. അടിയന്തര സ്വഭാവമില്ലാത്ത അറ്റകുറ്റപ്പണികൾ പിന്നീട് നടത്തുന്നതും പരിഗണിക്കണമെന്ന് നിർദേശിച്ചിട്ടുണ്ട്. അതേസമയം, അധിക ജീവനക്കാരെ പിരിച്ചുവിടേണ്ട സാഹചര്യമില്ലെന്നും, പുതിയ ഒഴിവുകൾ ഉണ്ടാകുമ്പോൾ […]