പത്തനംതിട്ടയിൽ രക്ഷാപ്രവർത്തനം ശക്തം; മത്സ്യത്തൊഴിലാളികളുടെ ബോട്ടുകൾ ആറന്മുളയിലേക്കും റാന്നിയിലേക്കും
പത്തനംതിട്ട: കനത്ത മഴയും പമ്പാ നദിയിലെ ജലനിരപ്പ് ഉയരുന്നതും മൂലം പ്രളയഭീഷണി നേരിടുന്ന ആറന്മുള, റാന്നി മേഖലകളിൽ രക്ഷാപ്രവർത്തനം കൂടുതൽ ശക്തമാക്കി. ദുരന്തസാഹചര്യം മുൻകൂട്ടി കണക്കിലെടുത്ത് സംസ്ഥാനത്തിന്റെ വിവിധ തീരപ്രദേശങ്ങളിൽ നിന്ന് മത്സ്യത്തൊഴിലാളികളുടെ ബോട്ടുകൾ ജില്ലയിലേക്ക് എത്തിച്ചിരിക്കുകയാണ്. കൊല്ലം, കായംകുളം തുടങ്ങിയ പ്രദേശങ്ങളിൽ നിന്നുള്ള നിരവധി മത്സ്യബന്ധന ബോട്ടുകളാണ് രക്ഷാപ്രവർത്തനത്തിനായി പത്തനംതിട്ടയിലെത്തിയത്. 2018-ലെ പ്രളയകാലത്ത് നിർണായക പങ്കുവഹിച്ച മത്സ്യത്തൊഴിലാളികൾ ഇത്തവണയും ദുരന്തനിവാരണ പ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുക്കുകയാണ്. ജില്ലയിലെ സ്ഥിതിഗതികൾ വിലയിരുത്താൻ കോഴഞ്ചേരി റെസ്റ്റ് ഹൗസിൽ മന്ത്രി പി. […]
















































































































































































































































































































































































































































