ഏപ്രിൽ 23, 2026
Thrissur firecracker blast

തൃശ്ശൂർ വെടിക്കെട്ട് പുരയിൽ ഉഗ്ര സ്‌ഫോടനം; 5 മരണം, രക്ഷാപ്രവർത്തനം പ്രതിസന്ധിയിൽ

തൃശ്ശൂർ: മുണ്ടത്തിക്കോടുള്ള വെടിക്കെട്ട് നിർമ്മാണ കേന്ദ്രത്തിൽ ഉണ്ടായ ഉഗ്ര സ്‌ഫോടനത്തിൽ 5 പേർ മരിച്ചതായി സ്ഥിരീകരണം. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. തൃശ്ശൂർ പൂരത്തിനായി തിരുവമ്പാടി വിഭാഗത്തിന്റെ സാമ്പിൾ വെടിക്കെട്ട് തയ്യാറാക്കുന്ന പുരയിലാണ് അപകടം നടന്നത്. സ്ഥലത്ത് ഇപ്പോഴും ചെറിയ സ്‌ഫോടനങ്ങൾ തുടരുന്നതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. പ്രാഥമിക വിവരങ്ങൾ പ്രകാരം 40-ലധികം തൊഴിലാളികൾക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരിൽ 6 പേരുടെ നില അതീവ ഗുരുതരമാണെന്ന് തൃശ്ശൂർ മെഡിക്കൽ കോളേജ് അധികൃതർ അറിയിച്ചു. പരിക്കേറ്റവരിൽ പലരെയും ഉടൻ ആശുപത്രികളിലേക്ക് മാറ്റിയിട്ടുണ്ട്. ഇതിനകം […]