ജൂൺ 18, 2026
Pinarayi Vijayan and V. D. Satheesan

ഇന്ധനവില വർധനയിൽ കേന്ദ്രത്തിനെതിരെ പിണറായി; നികുതി കുറയ്ക്കുമോ എന്ന് യു ഡി എഫിനോട് ചോദ്യം

തിരുവനന്തപുരം: പെട്രോൾ, ഡീസൽ വില വർധനവിൽ കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി സി.പി.എം പൊളിറ്റ് ബ്യൂറോ അംഗവും കേരളത്തിന്റെ പ്രതിപക്ഷ നേതാവുമായ Pinarayi Vijayan രംഗത്ത്. രാജ്യാന്തര വിപണിയിൽ ബ്രെന്റ് ക്രൂഡ് ഓയിൽ വില കുറഞ്ഞിട്ടും രാജ്യത്ത് ഇന്ധനവില ഉയർത്തുന്നത് പൊതുജനങ്ങളോടുള്ള പകൽക്കൊള്ളയാണെന്ന് അദ്ദേഹം ആരോപിച്ചു. തിരഞ്ഞെടുപ്പ് സമയത്ത് ഇന്ധനവില നിയന്ത്രിച്ച് വോട്ട് കഴിഞ്ഞ ഉടൻ വില കൂട്ടുന്നത് ബി.ജെ.പി സർക്കാരിന്റെ പതിവ് നയമാണെന്നും പിണറായി വിജയൻ വിമർശിച്ചു. കേന്ദ്രത്തിന്റെ ജനദ്രോഹ നയത്തിനെതിരെ ശക്തമായ പ്രതിഷേധം ഉയരണമെന്നും […]

Petrol and Diesel Price

ഇന്ധനവില കൂട്ടുമോ? പൊതുമേഖല എണ്ണക്കമ്പനികളുടെ സമ്മർദം ശക്തം; നിർണായക തീരുമാനം ഉടൻ

രാജ്യത്ത് ഇന്ധനവില വർധനയെക്കുറിച്ചുള്ള ആശങ്കകൾക്കിടെ പൊതുമേഖല എണ്ണക്കമ്പനികൾ കേന്ദ്രസർക്കാരിന് മേൽ സമ്മർദം ശക്തമാക്കുന്നതായി റിപ്പോർട്ടുകൾ. നിലവിലെ സാഹചര്യത്തിൽ പെട്രോൾ, ഡീസൽ വില ലിറ്ററിന് നാല് മുതൽ അഞ്ച് രൂപ വരെ വർധിപ്പിക്കാനുള്ള സാധ്യത സർക്കാർ തലത്തിൽ സജീവമായി പരിഗണിക്കപ്പെടുന്നതായാണ് സൂചന. ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ ആരംഭിച്ചതായി കേന്ദ്രസർക്കാർ സ്ഥിരീകരിച്ചിട്ടുണ്ട്. പെട്രോൾ, ഡീസൽ വിലയ്ക്ക് പുറമെ ഗാർഹിക എൽപിജി സിലിണ്ടറിന് 50 രൂപവരെ വിലവർധന ഉണ്ടായേക്കാമെന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇന്ധനവിലയിൽ ഉണ്ടാകാവുന്ന ഈ വർധനവ് കുടുംബബജറ്റിനും […]