ഇന്ധനക്ഷാമമില്ലെന്ന് കേന്ദ്രം; പരിഭ്രാന്തരായി വാങ്ങേണ്ടതില്ലെന്ന് മുന്നറിയിപ്പ്
ന്യൂഡൽഹി: രാജ്യത്ത് ഇന്ധനക്ഷാമമില്ലെന്നും ജനങ്ങൾ പരിഭ്രാന്തരായി ഇന്ധനം വാങ്ങിക്കൂട്ടേണ്ട സാഹചര്യമില്ലെന്നും കേന്ദ്രസർക്കാർ വ്യക്തമാക്കി. ആവശ്യത്തിന് ക്രൂഡോയിൽയും വിവിധ ഇന്ധന ശേഖരങ്ങളും രാജ്യത്ത് നിലവിലുണ്ടെന്നും എല്ലാ പെട്രോൾ പമ്പുകളിലും ലഭ്യത ഉറപ്പാക്കാൻ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും കേന്ദ്രം അറിയിച്ചു. ചില സംസ്ഥാനങ്ങളിൽ പെട്രോൾ പമ്പുകളിൽ വലിയ തിരക്ക് അനുഭവപ്പെട്ട സാഹചര്യത്തിലാണ് കേന്ദ്രസർക്കാർ വിശദീകരണവുമായി രംഗത്തെത്തിയത്. റിഫൈനറികൾ പരമാവധി ശേഷിയിൽ പ്രവർത്തിക്കുന്നുണ്ടെന്നും എൽപിജി ഉൽപാദനം വർധിപ്പിച്ചിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു. കാർഷിക സീസൺ ഉൾപ്പെടെയുള്ള കാരണങ്ങളാൽ ചില പ്രദേശങ്ങളിൽ ഇന്ധന ആവശ്യകത ഉയർന്നതായും […]




























































































































































































































































































































































































