കേരളത്തിൽ സ്വർണവില വീണ്ടും കുതിച്ചു; ഒരു പവൻ 1.11 ലക്ഷം കടന്ന് വിപണിയിൽ ആശങ്ക
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വൻ വർധനവ് രേഖപ്പെടുത്തി. ഉച്ചയ്ക്കുശേഷം 22 കാരറ്റ് സ്വർണത്തിന്റെ ഗ്രാമിന് 130 രൂപ വർധിച്ചതോടെ, ഒരു പവൻ സ്വർണത്തിന്റെ വില 1,11,520 രൂപയായി ഉയർന്നു. രാവിലെ വ്യാപാരം ആരംഭിക്കുമ്പോൾ ഒരു പവന് 1,10,480 രൂപ ആയിരുന്ന വിലയാണ് മണിക്കൂറുകൾക്കകം വീണ്ടും ഉയർന്നത്. ആഭരണ വിപണിയെയും നിക്ഷേപ മേഖലയെയും ഒരുപോലെ സ്വാധീനിക്കുന്ന തരത്തിലാണ് ഈ വിലക്കയറ്റമെന്ന് വ്യാപാരികൾ വിലയിരുത്തുന്നു. ഓൾ കേരള ഗോൾഡ് മെർച്ചന്റ്സ് അസോസിയേഷൻ പുറത്തുവിട്ട കണക്കുകൾ പ്രകാരമാണ് പുതിയ നിരക്ക് […]






















































































































































































































































































































































































