നിപ ജാഗ്രത ശക്തമാക്കി; കേന്ദ്ര വിദഗ്ധ സംഘം കോഴിക്കോട്ട്, സമ്പർക്കപ്പട്ടികയിലെ മൂന്ന് പേർക്ക് നെഗറ്റീവ്
കോഴിക്കോട് ജില്ലയിൽ നിപ വൈറസ് ബാധ സ്ഥിരീകരിച്ചതിനെ തുടർന്ന് കേന്ദ്ര ആരോഗ്യ ഏജൻസികളുടെ വിദഗ്ധ സംഘം കോഴിക്കോട്ടെത്തി. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി (NIV), ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ICMR) എന്നിവയുടെ പ്രതിനിധികളാണ് സ്ഥിതിഗതികൾ വിലയിരുത്തുന്നതിനായി എത്തിയത്. ജില്ലയിലെ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുമായി സംഘം ചർച്ച നടത്തുകയും നിപ പ്രതിരോധ പ്രവർത്തനങ്ങളുടെ പുരോഗതി വിലയിരുത്തുകയും ചെയ്യും. നിപ അവലോകന യോഗത്തിലും കേന്ദ്ര സംഘം പങ്കെടുക്കും. രോഗവ്യാപനം തടയുന്നതിനുള്ള നടപടികൾ കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് കേന്ദ്ര […]















































































































































































































































































































































































































































