ഹോർമുസിൽ യു.എ.ഇ എണ്ണക്കപ്പലിന് നേരെ ഇറാൻ മിസൈൽ ആക്രമണം
അബുദാബി: പശ്ചിമേഷ്യയിലെ സംഘർഷം രൂക്ഷമാകുന്നതിനിടെ ഹോർമുസ് കടലിടുക്കിലൂടെ സഞ്ചരിച്ച യു.എ.ഇയുടെ എണ്ണക്കപ്പലിന് നേരെ ഇറാൻ മിസൈൽ ആക്രമണം നടത്തിയതായി സ്ഥിരീകരണം. സർക്കാർ ഉടമസ്ഥതയിലുള്ള അബുദാബി നാഷണൽ ഓയിൽ കമ്പനിയുടെ (ADNOC) ടാങ്കറാണ് ആക്രമിക്കപ്പെട്ടത്. ശനിയാഴ്ച പുലർച്ചെയുണ്ടായ ആക്രമണത്തിൽ കപ്പലിലുണ്ടായിരുന്ന ആർക്കും പരിക്കേറ്റിട്ടില്ലെന്ന് അധികൃതർ അറിയിച്ചു. യു.എ.ഇയുടെ സർക്കാർ ഉടമസ്ഥതയിലുള്ള എണ്ണക്കമ്പനിയായ ADNOC ആണ് ആക്രമണ വിവരം സ്ഥിരീകരിച്ചത്. ഹോർമുസ് കടലിടുക്കിലൂടെ യാത്ര ചെയ്യുന്നതിനിടെയാണ് ടാങ്കറിന് നേരെ മിസൈൽ പതിച്ചത്. യുദ്ധം ആരംഭിച്ചതിന് ശേഷം ഹോർമുസ് മേഖലയിൽ തങ്ങളുടെ […]

















































































































































































































































































































































































































































