ഇന്ധന പ്രതിസന്ധിയിൽ ശ്രീലങ്കയ്ക്ക് കൈത്താങ്ങായി ഇന്ത്യ; 38,000 മെട്രിക് ടൺ ഇന്ധനം എത്തിച്ചു
കൊളംബോ: പശ്ചിമേഷ്യയിലെ സംഘർഷം ശക്തമായ സാഹചര്യത്തിൽ ഇന്ധന ക്ഷാമം നേരിടുന്ന ശ്രീലങ്കയ്ക്ക് ഇന്ത്യ നിർണായക സഹായം നൽകി. 38,000 മെട്രിക് ടൺ പെട്രോളിയം ഉൽപ്പന്നങ്ങളാണ് ഇന്ത്യ അയച്ചത്. 20,000 മെട്രിക് ടൺ ഡീസലും 18,000 മെട്രിക് ടൺ പെട്രോളും ഉൾപ്പെട്ട കപ്പൽ മാർച്ച് 28-ന് കൊളംബോയിൽ എത്തിച്ചേർന്നതായി കൊളംബോയിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ അറിയിച്ചു. പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്ന് ഇന്ധന വിതരണ ശൃംഖല തകരാറിലായതോടെയാണ് ശ്രീലങ്ക ഗുരുതര പ്രതിസന്ധി നേരിട്ടത്. ഈ സാഹചര്യത്തിൽ അടിയന്തര സഹായം അഭ്യർത്ഥിച്ച ശ്രീലങ്കയ്ക്ക് […]

















































































































































































































































































































































































