‘ജനനായകൻ’ ജൂലൈ 23ന് തിയേറ്ററുകളിൽ; വിജയിയുടെ അവസാന ചിത്രത്തിന് റിലീസ് തീയതി പ്രഖ്യാപിച്ചു
തമിഴ്‌നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ് നായകനാകുന്ന ‘ജനനായകൻ’ എന്ന ചിത്രത്തിന്റെ റിലീസ് തീയതി ഔദ്യോഗികമായി പ്രഖ്യാപിച്ചു. നിർമ്മാണ കമ്പനിയായ കെവിഎൻ പ്രൊഡക്ഷൻസ് ആണ് ചിത്രം ജൂലൈ 23ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ പ്രദർശനത്തിനെത്തുമെന്ന് അറിയിച്ചത്. റിലീസ് പ്രഖ്യാപനത്തോടനുബന്ധിച്ച് ചിത്രത്തിന്റെ പുതിയ പോസ്റ്ററും സാമൂഹ്യമാധ്യമങ്ങളിൽ പങ്കുവെച്ചു. അടുത്തിടെ ചിത്രത്തിന് സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷന്റെ (CBFC) അനുമതി ലഭിച്ചിരുന്നു. ‘സി. ജോസഫ് വിജയ്’ എന്ന പേരോടെയാണ് ചിത്രത്തിന്റെ ടൈറ്റിൽ കാർഡ് അവതരിപ്പിച്ചിരിക്കുന്നത്. ഏകദേശം മൂന്ന് മണിക്കൂർ മൂന്ന് […]














































































































































































































































































































































































































































