മെയ്‌ 30, 2026
DK Shivakumar

ഡികെ ശിവകുമാർ ജൂൺ 3ന് കർണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും

ബെംഗളൂരു: കർണാടകയുടെ പുതിയ മുഖ്യമന്ത്രിയായി ഡികെ ശിവകുമാർ ജൂൺ 3ന് സത്യപ്രതിജ്ഞ ചെയ്യും. ഇതുസംബന്ധിച്ച ഔദ്യോഗിക അറിയിപ്പ് ഗവർണറുടെ ഓഫീസിന് കൈമാറിയതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ബെംഗളൂരുവിലെ ലോക് ഭവനിൽ വൈകിട്ട് 5.15നാണ് സത്യപ്രതിജ്ഞ ചടങ്ങ് നടക്കുക. ഡികെ ശിവകുമാറിനൊപ്പം ഒൻപത് എംഎൽഎമാരും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്യും. മുതിർന്ന കോൺഗ്രസ് നേതാക്കളായ ജി പരമേശ്വരയും കെ ജെ ജോർജും ആദ്യഘട്ട മന്ത്രിസഭയിൽ ഇടംപിടിക്കുന്നവരിൽ ഉൾപ്പെടുന്നു. സത്യപ്രതിജ്ഞയുടെ സമയം ജ്യോതിഷിയുടെ നിർദേശപ്രകാരമാണ് നിശ്ചയിച്ചതെന്നാണ് വിവരം. വൈകിട്ട് 5.15 എന്ന സമയം […]