ജൂലൈ 11, 2026
Vijay Salem Public Meeting

കരൂർ ദുരന്തം: പോലീസിനെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി വിജയ്

കരൂർ: 2025ലെ കരൂർ ദുരന്തവുമായി ബന്ധപ്പെട്ട് പോലീസിന്റെ നടപടികളെ വിമർശിച്ച് മുഖ്യമന്ത്രി വിജയ്. കരൂരിൽ നടത്തിയ റാലിക്ക് മുമ്പ് യഥാർത്ഥ സാഹചര്യം പോലീസ് അറിയിച്ചിരുന്നില്ലെന്നും, വിവരങ്ങൾ കൃത്യമായി ലഭിച്ചിരുന്നെങ്കിൽ പരിപാടി തന്നെ റദ്ദാക്കുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. നാമക്കലിൽ നടന്ന പൊതുയോഗത്തിന് ശേഷം കരൂരിലേക്ക് എത്തിയപ്പോൾ സ്ഥിതിഗതികളുടെ ഗൗരവം പോലീസ് മറച്ചുവെച്ചുവെന്നാണ് വിജയ് ആരോപിച്ചത്. ഇതാണ് തനിക്ക് സംഭവിച്ച വലിയ വീഴ്ചയെന്നും, അധികൃതരെ വിശ്വസിച്ചതാണ് പിഴവായിപ്പോയതെന്നും അദ്ദേഹം വ്യക്തമാക്കി. കരൂരിലെ പൊതുയോഗത്തിൽ സംസാരിക്കവെ ദുരന്തത്തിൽപ്പെട്ടവരെ ഓർത്ത് വിജയ് വികാരാധീനനായി. […]