ജൂലൈ 24, 2026
Nipah Virus

നിപ വൈറസ്: കേരളത്തിലെ സാഹചര്യം കേന്ദ്രം നിരീക്ഷിക്കുന്നു; എല്ലാ സഹായവും ഉറപ്പെന്ന് ആരോഗ്യ മന്ത്രാലയം

ന്യൂഡൽഹി: കേരളത്തിൽ നിപ വൈറസ് ബാധ വീണ്ടും റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ സ്ഥിതിഗതികൾ കേന്ദ്ര സർക്കാർ അടുത്തുനിന്ന് വിലയിരുത്തുന്നു. രോഗവ്യാപന സാധ്യതകൾ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നും ആവശ്യമായ എല്ലാ പിന്തുണയും സംസ്ഥാനത്തിന് നൽകാൻ കേന്ദ്ര ആരോഗ്യ മന്ത്രാലയം സജ്ജമാണെന്നും അധികൃതർ അറിയിച്ചു. രോഗബാധ സ്ഥിരീകരിക്കാനോ സംശയങ്ങൾ പരിശോധിക്കാനോ വേണ്ട സാമ്പിളുകൾ പൂനെയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി (NIV) ലേക്ക് അയച്ചിട്ടുണ്ട്. സമ്പർക്കപ്പട്ടികയിൽ ഉൾപ്പെട്ടവരുടെയും രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കുന്നവരുടെയും സാമ്പിളുകളാണ് വിശദ പരിശോധനയ്ക്കായി കൈമാറിയിരിക്കുന്നത്. പരിശോധനാ ഫലങ്ങൾ ലഭിക്കുന്നതോടെ രോഗബാധയുടെ വ്യാപ്തിയും […]

Oral Cancer Screening and Tobacco Control in Kerala

വായിലെ കാൻസർ നേരത്തെ തിരിച്ചറിയാൻ പ്രാരംഭ സ്‌ക്രീനിംഗും ബോധവത്കരണവും ശക്തമാക്കുന്നു; ആരോഗ്യ വകുപ്പ്

തിരുവനന്തപുരം: വായിലെ ക്യാൻസറിനെ നേരിടാൻ ശക്തമായ ഇടപെടലുകളുമായി ആരോഗ്യമന്ത്രാലയം. അര്‍ബുദ രോഗങ്ങള്‍ അതിന്റെ പ്രാരംഭ ഘട്ടത്തില്‍ തിരിച്ചറിയുകയും അതിനനുസൃതമായി ചികിത്സ ഉറപ്പാക്കുകയും ചെയ്യുക എന്നതാണ് ഇനി മുതൽ ആരോഗ്യ വകുപ്പ് ലക്ഷ്യമിടുന്നത്. ആരോഗ്യ വകുപ്പ് നടത്തിയ ‘ആര്‍ദ്രം ആരോഗ്യം – ജീവിതശൈലി രോഗനിര്‍ണയ ക്യാമ്പയിനിൽ’ ആദ്യഘട്ടത്തില്‍ 1.55 കോടി പേരെയും രണ്ടാം ഘട്ടത്തില്‍ 1.28 കോടി പേരെയും സ്‌ക്രീനിംഗ് നടത്തി. ഇതിൽ 9,13,484 പേർക്കാണ് അര്‍ബുദ സംശയം ഉണ്ടായത്. അതില്‍ 41,660 പേർക്കാണ് വായിലെ കാന്‍സര്‍ സാധ്യത […]