സംസ്ഥാനത്ത് മഴ കനക്കുന്നു; മൂന്ന് ദിവസത്തിൽ 232% അധികമഴ, കാലവർഷക്കെടുതിയിൽ മരണം 16 ആയി
തിരുവനന്തപുരം: സംസ്ഥാനത്ത് കാലവർഷം വീണ്ടും ശക്തിപ്രാപിച്ചതോടെ വിവിധ ജില്ലകളിൽ വ്യാപക നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്നു. ഓഗസ്റ്റ് 1 മുതൽ 3 വരെ ലഭിച്ച മഴയുടെ കണക്ക് പ്രകാരം, സാധാരണ ലഭിക്കേണ്ടതിനെക്കാൾ 232 ശതമാനം അധികമഴയാണ് കേരളത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത്. ഈ മൂന്ന് ദിവസങ്ങളിൽ സംസ്ഥാനത്ത് ശരാശരി 55.4 മില്ലിമീറ്റർ മഴ ലഭിക്കേണ്ടിടത്ത് 184.2 മില്ലിമീറ്റർ മഴയാണ് ലഭിച്ചത്. ഏറ്റവും കൂടുതൽ മഴ ലഭിച്ചത് കോഴിക്കോട് ജില്ലയിലാണ്. ഇവിടെ 257.4 മില്ലിമീറ്റർ മഴ രേഖപ്പെടുത്തി. പത്തനംതിട്ടയിൽ 533 ശതമാനം അധികമഴ […]
















































































































































































































































































































































































































































