നേറ്റിവിറ്റി കാർഡ് ബിൽ പാസായി; ജനിച്ച മണ്ണിൽ ആർക്കും പൗരത്വം നിഷേധിക്കില്ലെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് ജനിച്ചും വളർന്നും ജീവിക്കുന്നവർക്കുള്ള അവകാശങ്ങൾ ഉറപ്പാക്കുന്ന നിർണായക നീക്കമായി കേരള നേറ്റിവിറ്റി കാർഡ് ബിൽ, 2026 നിയമസഭ പാസാക്കി. ഇതോടെ “ജനിച്ചുവളർന്ന മണ്ണിൽ ആർക്കും പൗരത്വം നിഷേധിക്കപ്പെടില്ല” എന്ന ഉറച്ച നിലപാട് വീണ്ടും മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി. പതിനഞ്ചാം കേരള നിയമസഭയുടെ പതിനാറാം സമ്മേളനത്തിന്റെ അവസാന ദിവസമാണ് ബിൽ പാസായത്. പൗരത്വവുമായി ബന്ധപ്പെട്ട ആശങ്കകളും അനിശ്ചിതത്വങ്ങളും ഇല്ലാതാക്കുന്നതിനായി സംസ്ഥാന സർക്കാർ മുന്നോട്ടുവച്ച പ്രധാനപ്പെട്ട നിയമപരമായ നടപടിയാണിത്. നിലവിൽ നൽകിയുവരുന്ന നേറ്റിവിറ്റി സർട്ടിഫിക്കറ്റിന് നിയമപ്രാബല്യം […]















































































































































































































































































































































































































































