സംസ്ഥാനത്ത് വീണ്ടും സജീവമാകുന്ന കാലവർഷം; ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് കാലവർഷം വീണ്ടും ശക്തിപ്രാപിക്കുന്നതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്നും നാളെയും ഒറ്റപ്പെട്ട പ്രദേശങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകൾക്ക് യെല്ലോ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മഴയുടെ ശക്തി വരും ദിവസങ്ങളിൽ വർധിക്കാനാണ് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകുന്നു. തിങ്കളാഴ്ച മുതൽ സംസ്ഥാനത്ത് മഴ കൂടുതൽ വ്യാപിക്കുമെന്നാണ് പ്രവചനം. നാളെ മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് […]





































































































































































































































































































































































































































