ബോക്‌സ് ഓഫീസിൽ കുതിപ്പ് തുടരുന്നു; അർജുൻ സർജയുടെ ‘ബ്ലാസ്റ്റ്’ 37 കോടി ക്ലബ്ബിൽ
അർജുൻ സർജയെ നായകനാക്കി സുഭാഷ് കെ രാജ് സംവിധാനം ചെയ്ത ‘ബ്ലാസ്റ്റ്’ മികച്ച പ്രേക്ഷക പ്രതികരണങ്ങളോടെ തിയറ്ററുകളിൽ മുന്നേറുന്നു. മെയ് 28ന് ആഗോള റിലീസായി എത്തിയ ചിത്രം കുടുംബ പ്രേക്ഷകരെ ഉൾപ്പെടെ ആകർഷിച്ച് മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത്. അർജുൻ സർജയ്‌ക്കൊപ്പം പ്രീതി മുകുന്ദൻ, അഭിരാമി എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിന് എല്ലാ കേന്ദ്രങ്ങളിൽ നിന്നുമായി മികച്ച പ്രതികരണങ്ങളാണ് ലഭിക്കുന്നത്. താരങ്ങളുടെ അഭിനയ മികവും കുടുംബ പശ്ചാത്തലത്തിൽ ഒരുക്കിയ കഥയും ചിത്രത്തിന്റെ പ്രധാന ആകർഷണങ്ങളായി പ്രേക്ഷകർ വിലയിരുത്തുന്നു. […]










































































































































































































































































































































































































