കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര; നടപ്പാക്കൽ ചർച്ചകൾ നാളെ
തിരുവനന്തപുരം: കെഎസ്ആർടിസി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കുന്ന പദ്ധതിയുടെ നടപ്പാക്കൽ സംബന്ധിച്ച് സർക്കാർ നാളെ ഉന്നതതല യോഗം ചേരും. ഗതാഗത മന്ത്രി വിളിച്ച യോഗത്തിൽ പദ്ധതി എങ്ങനെ നടപ്പാക്കണമെന്നതിൽ അന്തിമ രൂപരേഖ തയ്യാറാക്കും. ഓർഡിനറി, ലിമിറ്റഡ് സ്റ്റോപ്പ്, ഫാസ്റ്റ് പാസഞ്ചർ ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കാനാണ് നിലവിലെ ആലോചന. പദ്ധതി പ്രാബല്യത്തിൽ വന്നാൽ പ്രതിമാസം ഏകദേശം 60 കോടി രൂപ സർക്കാർ കെഎസ്ആർടിസിക്ക് സബ്സിഡിയായി നൽകേണ്ടിവരുമെന്നാണ് കണക്ക്. സ്ത്രീകൾക്ക് സൗജന്യ യാത്ര ഏത് തീയതി […]


























































































































































































































































































































































































