കെഎസ്ആർടിസി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര; ഇന്ന് മന്ത്രിസഭയുടെ നിർണായക തീരുമാനം
തിരുവനന്തപുരം: കെഎസ്ആർടിസി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കുന്ന പദ്ധതിയുടെ മാനദണ്ഡങ്ങൾ സംബന്ധിച്ച അന്തിമ തീരുമാനം ഇന്ന് ചേരുന്ന മന്ത്രിസഭാ യോഗത്തിൽ ഉണ്ടാകും. പദ്ധതിയുടെ ആദ്യഘട്ടത്തിൽ ഓർഡിനറി സർവീസുകളിലായിരിക്കും സൗജന്യ യാത്ര നടപ്പാക്കുക എന്നതാണ് ലഭിക്കുന്ന വിവരം. മറ്റ് വിഭാഗം ബസുകളിലേക്കും പദ്ധതി വ്യാപിപ്പിക്കുന്ന കാര്യം വരുമാന-ചെലവ് കണക്കുകൾ വിലയിരുത്തിയ ശേഷമാകും തീരുമാനിക്കുക. മന്ത്രിസഭാ യോഗത്തിന് ശേഷം മുഖ്യമന്ത്രി പദ്ധതിയുമായി ബന്ധപ്പെട്ട ഔദ്യോഗിക പ്രഖ്യാപനം നടത്താനിടയുണ്ട്. സ്ത്രീകൾക്കായുള്ള സൗജന്യ യാത്രാ പദ്ധതി നടപ്പിലാക്കുന്നതിന്റെ ഭാഗമായി ആവശ്യമായാൽ സ്വകാര്യ […]

















































































































































































































































































































































































































