ജൂൺ 1, 2026
Bevco Premium Outlet opens at Vyttila Metro Station in Kochi

ലഡാക്കിൽ പുതിയ മദ്യനയം; ഹോംസ്റ്റേകൾക്കും മദ്യവിൽപ്പന അനുമതി, ലഹരി ഉപയോഗം കുറയ്ക്കാനെന്ന് ഭരണകൂടം

ലഡാക്കിൽ വർധിച്ചുവരുന്ന മയക്കുമരുന്ന് ഉപയോഗം നിയന്ത്രിക്കുന്നതിനായി പുതിയ മദ്യനയത്തിന് അംഗീകാരം നൽകി ഭരണകൂടം. ലഡാക്ക് ലെഫ്റ്റനന്റ് ഗവർണർ വിനയ് കുമാർ സക്സേനയുടെ നേതൃത്വത്തിലാണ് കർശന നിയന്ത്രണങ്ങളോടെയുള്ള പുതിയ നയം നടപ്പാക്കുന്നത്. പുതിയ നയപ്രകാരം വിദേശ മദ്യങ്ങളും ഇന്ത്യൻ നിർമിത വിദേശ മദ്യങ്ങളും ഇനി ലഡാക്കിൽ നിയമപരമായി വിൽക്കാനാകും. ഇതുവരെ ബിയറും വൈനും മാത്രമാണ് റീട്ടെയിൽ ഔട്ട്‌ലെറ്റുകൾ വഴി വിൽക്കാൻ അനുമതിയുണ്ടായിരുന്നത്. നിലവിൽ പ്രവർത്തിക്കുന്ന രണ്ട് മദ്യവിൽപ്പനശാലകൾക്ക് പുറമെ ഇ-ലേലം വഴി 20 പുതിയ ഔട്ട്‌ലെറ്റുകൾ ആരംഭിക്കാനും തീരുമാനമായി. […]