മെയ്‌ 20, 2026
Lakshadweep

ലക്ഷദ്വീപിലേക്ക് വിനോദസഞ്ചാരികളുടെ ഒഴുക്ക്; 2024ൽ റെക്കോർഡ് നേട്ടം

കൊച്ചി: ആഭ്യന്തര വിനോദസഞ്ചാരികളുടെ പ്രിയ കേന്ദ്രമായി മാറിയതോടെ ലക്ഷദ്വീപിലെത്തുന്ന സഞ്ചാരികളുടെ എണ്ണത്തിൽ വൻ വർധന. കഴിഞ്ഞ നാല് വർഷത്തിനിടെ ദ്വീപ് സന്ദർശിക്കുന്ന വിനോദസഞ്ചാരികളുടെ എണ്ണത്തിൽ റെക്കോർഡ് വളർച്ചയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ടൂറിസം മേഖലയിലെ വികസന പ്രവർത്തനങ്ങളും സാമൂഹ്യമാധ്യമങ്ങളിലൂടെ ലഭിച്ച വലിയ പ്രചാരണവുമാണ് ലക്ഷദ്വീപിലേക്ക് കൂടുതൽ ആളുകളെ ആകർഷിക്കുന്നതെന്ന് വിലയിരുത്തൽ. 2020-ൽ വെറും 3,875 വിനോദസഞ്ചാരികൾ മാത്രമാണ് ലക്ഷദ്വീപിലെത്തിയത്. എന്നാൽ 2023-ഓടെ ഈ എണ്ണം 46,551 ആയി ഉയർന്നു. 2024-ൽ സർവകാല റെക്കോർഡോടെ 68,328 സഞ്ചാരികളാണ് ദ്വീപുകൾ സന്ദർശിച്ചത്. 2023-നെ […]