ഊർജ പ്രതിസന്ധി: പരിഭ്രാന്തരായി എൽപിജി ബുക്കിംഗ് ഒഴിവാക്കണം; കേന്ദ്രത്തിന്റെ ആശ്വാസ ഉറപ്പ്
ദില്ലി: രാജ്യത്ത് നിലനിൽക്കുന്ന ഊർജ പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ പൊതുജനങ്ങൾ പരിഭ്രാന്തരായി എൽപിജി സിലിണ്ടറുകൾ അമിതമായി ബുക്ക് ചെയ്യേണ്ടതില്ലെന്ന് കേന്ദ്ര സർക്കാർ വീണ്ടും വ്യക്തമാക്കി. ആവശ്യമായ പാചകവാതക ശേഖരവും വിതരണ സംവിധാനവും നിലവിലുണ്ടെന്നും, സാഹചര്യം നിയന്ത്രണവിധേയമാണെന്നും അധികൃതർ ഉറപ്പുനൽകി. ഗൾഫ് മേഖലയിലെ സംഘർഷാവസ്ഥയെത്തുടർന്ന് ഹോർമൂസ് കടലിടുക്ക് വഴി ഗതാഗതം തടസ്സപ്പെട്ട സാഹചര്യത്തിൽ, ഇന്ത്യയിലേക്കുള്ള എൽപിജി വിതരണം താത്കാലികമായി ബാധിച്ചിരുന്നു. എന്നാൽ ഇപ്പോൾ സ്ഥിതിഗതികൾ ക്രമേണ സാധാരണ നിലയിലേക്ക് മടങ്ങിവരുന്നതായാണ് കേന്ദ്രത്തിന്റെ വിലയിരുത്തൽ. ഇന്ത്യയിലേക്ക് എൽപിജി കൊണ്ടുവരുന്ന രണ്ട് വലിയ […]














































































































































































































































































































































































































