മഞ്ചേരി മെഡിക്കൽ കോളേജിൽ ചികിത്സാ പിഴവെന്ന് പരാതി; ശസ്ത്രക്രിയയ്ക്ക് പിന്നാലെ വയോധികയുടെ കാലിൽ ഗുരുതര പ്രശ്നം
മലപ്പുറം മഞ്ചേരി മെഡിക്കൽ കോളേജിൽ ഗുരുതര ചികിത്സാ പിഴവെന്ന പരാതിയുമായി രോഗിയുടെ കുടുംബം രംഗത്ത്. കാലുവേദനയെ തുടർന്ന് ചികിത്സ തേടിയെത്തിയ വയോധികയുടെ ശസ്ത്രക്രിയയ്ക്കിടെ കാലിലെ ഞരമ്പുകൾ മുറിച്ചുമാറ്റിയെന്നാണ് ആരോപണം. സംഭവത്തെ തുടർന്ന് രോഗിയുടെ ആരോഗ്യനില ഗുരുതരമായതായി ബന്ധുക്കൾ അറിയിച്ചു. നിലമ്പൂർ ചുങ്കത്തറ സ്വദേശിനിയായ പാർവതി (73) ആണ് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്നത്. മെയ് 12-നാണ് മഞ്ചേരി മെഡിക്കൽ കോളേജിൽ ഇവർക്ക് ശസ്ത്രക്രിയ നടത്തിയത്. ശസ്ത്രക്രിയയ്ക്ക് ശേഷം രോഗിയുടെ കാലിൽ അസാധാരണമായ തണുപ്പ് അനുഭവപ്പെട്ടതിനെ തുടർന്ന് […]
































































































































































































































































































































































































