കോഴിക്കോട് വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം; ഫറോക്ക് സ്വദേശി ചികിത്സയിൽ
കോഴിക്കോട്: ജില്ലയിൽ ഒരാൾക്ക് കൂടി അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു. ഫറോക്ക് സ്വദേശിയായ 19 വയസുകാരനാണ് രോഗബാധ സ്ഥിരീകരിച്ചത്. യുവാവ് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ തുടരുകയാണ്. ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ഒരാഴ്ചയ്ക്കിടെ കോഴിക്കോട് ജില്ലയിൽ സ്ഥിരീകരിക്കുന്ന രണ്ടാമത്തെ അമീബിക് മസ്തിഷ്‌ക ജ്വരമാണിത്. കഴിഞ്ഞ ദിവസം കോട്ടൂർ സ്വദേശിയായ ഒമ്പത് വയസുകാരനിലും രോഗം സ്ഥിരീകരിച്ചിരുന്നു. കുട്ടിയും മെഡിക്കൽ കോളജ് ആശുപത്രിയിൽ ഐസിയുവിൽ ചികിത്സയിൽ തുടരുകയാണ്. ആലപ്പുഴയിൽ ജോലി ചെയ്യുന്ന യുവാവിന് […]




















































































































































































































































































































































































