ഓഗസ്റ്റ്‌ 11, 2026
Operation Sindoor

ഓപ്പറേഷൻ സിന്ദൂർ: വീരമൃത്യു വരിച്ച ആറു സൈനികരുടെ പേരുകൾ ആദ്യമായി പുറത്തുവിട്ട് കേന്ദ്രം

ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂറിനിടെ വീരമൃത്യു വരിച്ച സൈനികരുടെ വിവരങ്ങൾ കേന്ദ്ര സർക്കാർ ആദ്യമായി ഔദ്യോഗികമായി പുറത്തുവിട്ടു. രാജ്യത്തിന്റെ ദേശീയ യുദ്ധസ്മാരകത്തിൽ ആറു സൈനികരുടെ പേരുകൾ രേഖപ്പെടുത്തിയതോടെയാണ് ഈ വിവരം പൊതുജനങ്ങൾക്ക് ലഭ്യമായത്. കരസേനയിലെയും വ്യോമസേനയിലെയും ആറ് സൈനികരാണ് ഓപ്പറേഷൻ സിന്ദൂറിനിടെ ജീവൻ ബലികഴിച്ചതെന്ന് കേന്ദ്രം അറിയിച്ചു. സുബേദാർ മേജർ പവൻ കുമാർ, റൈഫിൾമാൻ സുനിൽ കുമാർ, ലാൻസ് നായിക് ദിനേഷ് കുമാർ, ഏവിയേഷൻ ടെക്നീഷ്യൻ മൂദ് മുരളീനായിക്, ഹവിൽദാർ സുനിൽ കുമാർ സിങ്, സാർജന്റ് സുരേന്ദ്ര കുമാർ […]